ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ.. ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്…

നിരവധി ആരാധകരുള്ള ഒരു വമ്പൻ റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ഒട്ടനവധി ഭാഷകളിലായി അരങ്ങേറുന്ന ഈ റിയാലിറ്റി ഷോ ഏറെ വൈകിയാണ് മലയാളത്തിൽ ആരംഭിച്ചത്. മലയാളി പ്രേക്ഷകർ മലയാളത്തിൽ ഈ ഷോ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഹിന്ദി, തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോകളുടെ ആരാധകരായിരുന്നു. മലയാളത്തിൽ ബിഗ് ബോസ് ആരംഭിച്ചപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അവതാരകനായി മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ കൂടി എത്തിയതോടെ ഷോയുടെ റേറ്റിംഗ് വലിയതോതിൽ വർദ്ധിച്ചു.

നാല് സീസണുകൾ ആയിരുന്നു ഇതിനോടകം മലയാളം ബിഗ് ബോസ് ഷോ പിന്നിട്ടത്. രണ്ടാം സീസൺ ഒരു വിജയിയെ കണ്ടെത്താൻ സാധിക്കാതെ കോവിഡ് മഹാമാരി മൂലം പകുതിയിലെ അവസാനിപ്പിക്കേണ്ടതായി വന്നു. മൂന്നാം സീസണിലും കോവിഡ് പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ എത്തിയതിനാൽ തന്നെ വിജയിയെ കണ്ടെത്തിയിരുന്നു. നാലാം സീസൺ അവസാനിച്ചപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ അഞ്ചാമത്തെ സീസൺ ആയി കാത്തിരിക്കുകയായിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് അഞ്ചാം സീസൺ കൊടിയേറി കഴിയുകയും ചെയ്തു. 17 മത്സരാർത്ഥികളാണ് വിവിധ മേഖലകളിൽ നിന്നായി അഞ്ചാം സീസണിലെ ബിഗ് ഹൗസിലേക്ക് എത്തിയിരിക്കുന്നത്. പതിനെട്ടാം മത്സരാർത്ഥിയായി ഒരു കോമൺ കണ്ടസ്റ്റന്റിനേയും ചേർത്തിട്ടുണ്ട്. തീപാറുന്ന അഞ്ചാം സീസൺ മത്സരത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ബിഗ് ബോസ് ഹൗസിലെ പല രംഗങ്ങളും ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. അതിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നു . ബിഗ് ബോസ് ഹൗസിലെ സഹ മത്സരാർത്ഥിക്കൊപ്പം പൂളിലേക്ക് ചാടുന്ന നടി ലച്ചുവിനെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ലച്ചു പൂളിലേക്ക് ചാടുന്നത് വിഷ്ണു ജോഷി, അനിയന്‍ മിഥുന്‍ എന്നീ സഹ മത്സരാർത്ഥികൾക്ക് ഒപ്പമാണ്.