“ആരാണ് നിങ്ങളുടെ ഔദ്യോഗിക വുഷു പരിശീലകൻ..”മിഥുനോട് ചോദ്യങ്ങൾ ചോദിച്ച ബിഗ്ഗ്‌ബോസ്…

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ബിഗ് ബോസ് ഷോയും അതിലെ മത്സരാർത്ഥികളിൽ ഒരാളായ അനിയൻ മിഥുനും ആണ്. തൃശൂർ നാട്ടിക സ്വദേശിനിയായ മിഥുൻ ഒരു ഇന്ത്യൻ വുഷു പ്രാക്ടീഷണർ ആണ് . ബിഗ് ബോസിലെ അഞ്ചാം സീസണിൽ മത്സരാർത്ഥിയായി എത്തിയ മിഥുൻ ഇതിനോടകം നിരവധി ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ഹൗസിലെ മത്സരാർത്ഥികൾക്ക് നൽകിയ ജീവിത ഗ്രാഫ് എന്ന ടാസ്കിൽ മിഥുൻ പറഞ്ഞ കഥ ഇന്നിപ്പോൾ വലിയ ചർച്ചാവിഷയമായി മാറി. ഇതിനെതിരെ പലരും പ്രതിഷേധങ്ങൾ ഉയർത്തി. വീക്കെൻഡ് എപ്പിസോഡിലെത്തിയ മോഹൻലാൽ മിഥുൻ പറഞ്ഞ കഥയിലെ ഓരോ കള്ളങ്ങളും എടുത്തെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ ഈ കഥ വലിയ ചാച്ചാവിഷയമായതോടെ താരത്തിന്റെ വുഷു ചാമ്പ്യൻഷിപ്പിനെ കുറിച്ചുള്ള സത്യാവസ്ഥ ചികഞ്ഞും ചിലർ പോയിരിക്കുകയാണ്. ചാമ്പ്യൻഷിപ്പിനെ കുറിച്ച് മിഥുൻ പറയുന്ന കാര്യങ്ങളിലും കള്ളങ്ങൾ ഉണ്ടെന്നാണ് പലരും ഉയർത്തുന്ന വിവാദങ്ങൾ . ഇപ്പോഴിതാ ഇക്കാര്യത്തിൽ ബിഗ് ബോസ് തന്നെ മുൻകൈട്ടിറങ്ങിയിരിക്കുകയാണ്. മിഥുനെ കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തി അദ്ദേഹം കരസ്ഥമാക്കിയ വുഷൂ എന്ന കായിക വിനോദത്തിൽ ഇവിടെയെല്ലാം മത്സരിച്ചിട്ടുണ്ട് , ആരായിരുന്നു പരിശീലകൻ , ആരായിരുന്നു ആ മത്സരങ്ങൾ കോഡിനേറ്റ് ചെയ്തത് എന്നിങ്ങനെയുള്ള പ്രേക്ഷകർ ഉയർത്തിയ പല സംശയങ്ങളും ബിഗ് ബോസ് മിഥുനോട് ചോദിച്ചിരിക്കുകയാണ്.

ബിഗ് ബോസിൻറെ ഓരോ ചോദ്യങ്ങൾക്കും മിഥുൻ ഉത്തരം നൽകുന്നുമുണ്ട്. മിഥുന്റെ പ്രൊഫഷണൽ കരിയറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആയിരുന്നു ബിഗ് ബോസ് ഉന്നയിച്ചത്. എപ്പോൾ മുതലാണ് ഈ കായിക വിനോദം ആരംഭിച്ചത്, ഏതെല്ലാം ക്ലബ്ബുകളിൽ അംഗത്വം നേടിയിട്ടുണ്ട് , കേരളത്തിലെയും ഇന്ത്യയിലെയും വുഷു അസോസിയേഷന്റെ അനുമതിയോടു കൂടിയാണോ മത്സരങ്ങളിൽ പങ്കെടുക്കാറുള്ളത് , ജമ്മുവിലെ ക്ലബ്ബ് ഏതാണ് , ഔദ്യോഗിക പരിശീലകൻ ആരാണ് , രാജ്യത്തെ പ്രതിനിധീകരിച്ച് ഏതൊക്കെ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് , ഏത് വർഷം, എവിടെ വെച്ച് നടന്നു , അവിടെ എത്താൻ ഉണ്ടായ സാഹചര്യം, നിങ്ങൾ നേരിടേണ്ടി വന്ന പ്രതിയോഗി , തുടങ്ങി പ്രേക്ഷകരുടെ സംശയങ്ങൾ ഓരോന്നോരോന്നായി ബിഗ് ബോസ് മിഥുനോട് ചോദിക്കുകയുണ്ടായി.

നാലു മിനിറ്റോളം നീളുന്ന ഈ ചോദ്യോത്തര വേളയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പലരും മിഥുനെ വിമർശിക്കുന്നുണ്ടെങ്കിലും ചിലർ മിഥുനെ സപ്പോർട്ട് ചെയ്തും കമന്റ് നൽകിയിട്ടുണ്ട്. ഈ ചോദ്യങ്ങൾ എല്ലാം ഇതിലേക്ക് സെലക്ട് ചെയ്യുന്നതിന് മുൻപേ ചോദിക്കണം ആയിരുന്നു , അദ്ദേഹത്തിൻറെ കരിയറിനെയാണ് ചോദ്യം ചെയ്യുന്നത് ഇതൊന്നും ശരിയല്ല എന്ന രീതിയിലും ചില വീഡിയോയ്ക്ക് താഴെ കമൻറ് ചെയ്തിട്ടുണ്ട്.