നിൻ്റെ ഷഡ്ഡി എടുത്ത് തൊട്ട് നോക്കേണ്ട അവസ്‌ഥ എനിക്ക് ഇല്ല..! ബിഗ് ബോസിൽ അഖിൽ മാരാരും ശോഭയും തമ്മിൽ പൊരിഞ്ഞ അടി..

നിരവധി ആരാധകരുള്ള ഒരു ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അന്യഭാഷകളിൽ നേരത്തെ തന്നെ ഈ റിയാലിറ്റി ഷോ തുടക്കം കുറിച്ചിരുന്നു. അന്നുമുതൽ ഹിന്ദി തമിഴ് ബിഗ് ബോസ് ഷോകൾക്ക് ആരാധകരായി നിരവധി മലയാളി പ്രേക്ഷകരും ഉണ്ടായിരുന്നു. അഭിനയരംഗത്തെ വമ്പൻ താരങ്ങൾ ഹോസ്റ്റ് ചെയ്യുന്ന ഈ റിയാലിറ്റി ഷോയിലേക്ക് മത്സരാർത്ഥികളായി എത്തുന്നത് പല മേഖലകളിലും തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ശക്തരായ വ്യക്തികളാണ്. മത്സരാർത്ഥികൾ എല്ലാവരും തന്നെ പരസ്പരം അറിവുള്ളവർ ആയിരിക്കുകയില്ല, ഇവർ എല്ലാം 100 ദിവസം ഒരു വീട്ടിൽ ഒത്തു കൂടുമ്പോൾ ഉള്ള സംഭവവികാസങ്ങളാണ് ഈ റിയാലിറ്റി ഷോയിലൂടെ കാണിക്കുന്നത്.

അല്പം വൈകിയാണെങ്കിലും മലയാളത്തിലും ബിഗ് ബോസ് റിയാലിറ്റി ഷോ തുടക്കം കുറിച്ചു. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഈശോയുടെ അവതാരകനായി എത്തിയത് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും ആയിരുന്നു. ഇതിനോടകം നാല് സീസണുകൾ പിന്നിട്ട മലയാളം ബിഗ് ബോസ് ഷോയുടെ അഞ്ചാം സീസൺ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. മുൻ വർഷങ്ങളിലേതുപോലെ തന്നെ ശക്തരായ നിരവധി മത്സരാർത്ഥികളാണ് ഈ വർഷവും ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുന്നത്.

തുടക്കം മുതൽക്കേ തന്നെ വമ്പൻ വാഗ്വാദങ്ങളും വാക്ക് പോരുമായി മുന്നേറുകയാണ്. ഇതിലെ മത്സരാർത്ഥികളായ ശോഭയും അഖിലും തമ്മിൽ ഉണ്ടായ ഒരു വഴക്കിന്റെ രസകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തുണികൾ വിരിച്ചിടുന്നതുമായി ബന്ധപ്പെട്ട വഴക്കു തുടർന്ന ഇരുവരും പിന്നീട് വസ്ത്രങ്ങൾ പൂളിലേക്ക് വലിച്ചെറിയുന്നതും തുടർന്നുള്ള രംഗങ്ങളും ആണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. വഴക്കാണ് എങ്കിലും വളരെ രസകരമായ ഒരു വഴക്ക് ആയതുകൊണ്ട് തന്നെ പ്രേക്ഷകർ ഇത് ഏറ്റെടുത്തിരിക്കുകയാണ്. വേറെ ആരാധകരുള്ള രണ്ടു മത്സരാർത്ഥികളാണ് അഖിൽമാരാരും ശോഭയും. ഒരു താത്വിക അവലോകനം എന്ന സിനിമ ഡയറക്ട് ചെയ്തു കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് അഖിൽ മാരാർ . ഫാഷൻ ഡിസൈനറായി ജോലി ചെയ്തു പോരുന്ന ശോഭ ഒരു ആക്ടിവിസ്റ്റും സംരംഭകയും കൂടിയാണ്.