ഗായത്രി സുരേഷിൻ്റെ കൂടെ ട്രെൻഡിങ് പാട്ടിന് ചുവടുവച്ച് ബിഗ് ബോസ് താരം ദിൽഷ..

ബിഗ് ബോസ് സീസൺ ഫോർ ടൈറ്റിൽ വിന്നർ ആയിരുന്നു ദിൽഷ പ്രസന്നൻ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ആണ് ദിൽഷ പ്രേക്ഷക ശ്രദ്ധ നേടിയത്. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ ഡോക്ടർ റോബിൻ രാധാകൃഷ്ണനുമായി ഉണ്ടായിരുന്ന സൗഹൃദവും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. എന്നാൽ മത്സരത്തിന് ശേഷം ഇരുവർക്കും ഇടയിൽ ഉണ്ടായ പിണക്കവും സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. കൂടാതെ ഇതിൻ്റെ പേരിൽ ഏറെ ട്രോളുകളും ദിൽഷ നേരിടേണ്ടി വന്നു.

ട്രോളുകൾ കൂടുതലായി നേരിടേണ്ടി വന്ന സിനിമ നടിയാണ് ഗായത്രി സുരേഷ്. 2015 മുതലാണ് ഗായത്രി അഭിനയ രംഗത്ത് സജീവമാകുന്നത്. അരങ്ങേറ്റം മലയാളത്തിലൂടെ ആയിരുന്നു എങ്കിലും താരം ഇപ്പൊൾ തെലുഗു സിനിമ രംഗത്ത് ശോഭിച്ചു കൊണ്ടിരികുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ ഒരു നിറ സാന്നിധ്യമാണ് ഗായത്രി സുരേഷ്. റീൽസും ഫോട്ടോ പൂട്ടുമായി എത്തുന്ന താരം തന്റെ അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും ഇതിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ ഒരു റീൽസ് വീഡിയോയിൽ നടി ഗായത്രി സുരേഷും ഡാൻസറായ ദിൽഷ പ്രസന്നനും ഒന്നിച്ചു ചുവടു വച്ചിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിൽ ആണ് ഇരുവരും ഈ വീഡിയോയിൽ എത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ കമൻ്റുകൾ നൽകിയിരിക്കുന്നത് .

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

 

A post shared by Dilsha Prasannan (@dilsha__prasannan__)

© 2024 M4 MEDIA Plus