ഫിറ്റ്നസ് ട്രെയിനർക്കൊപ്പം വെറൈറ്റി ചലഞ്ചുമായി ഭാവന..! വീഡിയോ കാണാം..

തന്റെതായ കഴിവു കൊണ്ട് സിനിമാ രംഗത്ത് ഒരു ശ്രദ്ധിക്കപ്പെടുന്ന സ്ഥാനം നേടിയെടുത്ത താരമാണ് നടി ഭാവന. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴ് ,കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലും തന്റെ തായ വ്യക്തിമുദ്ര പതിപ്പിച്ചു. ഒട്ടേ ഇതു മുഖങ്ങളെ അണിനിരത്തി കമൽ ഒരുക്കിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന എന്ന നടിയെ പ്രേക്ഷകർ അറിയുന്നത്. ചെറുപ്രായത്തിൽ തന്നെ സിനിമകളിൽ സജീവ സാന്നിധ്യമായി മാറിയ താരം ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതോടെ മുൻ നിര നായികമാരിൽ ഒരാളായി മാറി. നിരവധി അവാർഡുകളും പ്രശംസയും പിടിച്ചു പറ്റിയ താരം അന്യഭാഷ ചിത്രങ്ങളിൽ ഗ്ലാമറസ് വേഷങ്ങളിൽ ശോഭിച്ചു. എന്നാൽ അന്യഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറിയതോടെ താരം പിന്നീട് മലയാള സിനിമാ ലോകത്ത് വിരളമായി.

താരം തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചത് കന്നഡ സിനിമാതാരമായ നവീനിനെയാണ് .
ഇതോടെ താരം മലയാള സിനിമരംഗത്തു നിന്ന് വിട പറഞ്ഞു എന്നും പറയാം. വിവാഹ ശേഷവും അഭിനയരംഗത്ത് താരം സജീവമായിരുന്നു. പക്ഷേ മലയാളത്തിൽ ആയിരുന്നില്ല. കന്നഡ ചിത്രങ്ങളിൽ താരം തിളങ്ങി . സോഷ്യൽ മീഡിയയിൽ സജീവമാണ് താരം . തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം താരം ഇൻസ്റ്റഗ്രാം പോലെയുള്ള സോഷ്യൽ മീഡിയകളിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ശ്രദ്ധേയമാകുന്നത് താരത്തിന്റെ പുതിയൊരു ഫിറ്റ്നസ് ചലഞ്ച് വീഡിയോയാണ് . സെലിബ്രിറ്റികൾ അടക്കം പലരും പലവിധത്തിലുള്ള ചലഞ്ചുകളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. പക്ഷേ താരം എത്തിയത് തന്റെ ഫിറ്റ്നസ് മാനേജറായ മരുതി നഞ്ചുണ്ടപ്പയുമായാണ്. നിമിഷനേരം കൊണ്ടായിരുന്നു ഈയൊരു റീൽസ് വീഡിയോ വൈറലായി മാറിയത്. ഇടതു കാലിൽ നിന്നു കൊണ്ട് , നിലത്ത് തൊടാതെ വലതു കാലിൽ സോക്സ് ധരിക്കുകയും പിന്നീട് ഷൂസ് ധരിക്കുകയും ചെയ്യുന്ന ഒരു ചലഞ്ച് ആണ് താ തന്റെ ഫിറ്റ്നസ് മാനേജറിനൊപ്പം ഏറ്റെടുത്തത്. താരത്തിന്റെ ഫിറ്റ്നസ് മാനേജറാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാം വഴി പങ്കു വച്ചിട്ടുള്ളത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത് .