ദുബായ് ഗോൾഡൺ വിസ സ്വന്തമാക്കി ഭാവന…! ചടങ്ങിൽ ആരാധകരുടെ മനംമയക്കി താരം..!

മലയാള സിനിമ ലോകത്ത് ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ശോഭിക്കാൻ സാധിച്ച താരസുന്ദരിയാണ് നടി ഭാവന. സഹ നടിയായി അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം തന്റെ കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒട്ടും വൈകാതെ തന്നെ നായിക നിരയിലേക്ക് ഉയർന്നു വന്നു . 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന കമൽ ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് കടന്നു വരുന്നത് . ആദ്യ ചിത്രത്തിൽ സഹ നടിയായി എത്തിയ ഈ താരത്തെ തേടി പിന്നീട് നിരവധി നായിക വേഷങ്ങളാണ് എത്തിയത് . തിളക്കം , സി.ഐ.ഡി മൂസ, സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു , ചാന്ത് പൊട്ട് , നരൻ , ചിന്താമണി കൊലക്കേസ്, ചെസ് , ഛോട്ടാ മുംബൈ, ട്വന്റി 20, ഹാപ്പി ഹസ്ബൻഡ്സ് , മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണി ബീ തുടങ്ങി ഹിറ്റ് ചിത്രങ്ങളിൽ നായികയായി താരം തിളങ്ങി. മലയാളത്തിൽ ശോഭിച്ച താരം ഒട്ടും വൈകാതെ അന്യഭാഷ ചിത്രങ്ങളിലേക്കും ചേകേറി . ഭാവന മലയാളത്തിന് പുറമേ തമിഴ് ,തെലുങ്ക്, കന്നഡ തുടങ്ങി ഭാഷ ചിത്രങ്ങളിലും നായികയായി വേഷമിട്ടു.



ഭാവന വിവാഹിതയായത് അഭിനയരംഗത്ത് ശോഭിച്ച് നിന്ന സമയത്തായിരുന്നു . 2018 ൽ ആണ് താരം വിവാഹിതയായത് തുടർന്ന് മലയാള സിനിമയിൽ നിന്ന് താൽക്കാലികമായി താരം വിടവാങ്ങി . എന്നാൽ അതേ സമയം താരം ശ്രദ്ധ കേന്ദ്രീകരിച്ചത് കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ ആയിരുന്നു. ഇപ്പോൾ മലയാള സിനിമ ലോകത്തേക്ക് ഒരിക്കൽ കൂടി കടന്നു വരികയാണ് ഭാവന . എന്റെ ഇക്കാക്കയ്ക്ക് ഒരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് താരം ഒരിടവേളയ്ക്ക് ശേഷം താരം എത്തുന്നത്.

മലയാള സിനിമ രംഗത്ത് സജീവമല്ലായിരുന്നു എങ്കിലും താരം സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായിരുന്നു. തന്റെ പുത്തൻ ചിത്രങ്ങളും റീൽസ് വീഡിയോസും ഭാവന നിരന്തരം സോഷ്യൽ മീഡിയയിൽ തന്റെ ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ആടി തിമർക്കുന്ന ഭാവനയുടെ റീൽസ് വീഡിയോ ഈ അടുത്താണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നത്. അതിന് ശേഷം ഇപ്പോഴിതാ താരം തന്റെ പുതിയൊരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വളരെ സ്റ്റൈലിഷ് ലുക്കിലാണ് ഈ വീഡിയോയിൽ താരം എത്തിയിരിക്കുന്നത്.