മലയാളത്തിലെ 90’s ഹിറ്റ് പാട്ടിന് ചുവടുവച്ച് ഭാവനയും സുഹൃത്തുകളും..

മത്സര ബുദ്ധിയോടെ കാണുന്ന അഭിനയ രംഗത്ത് ചുരുക്കം ചില താരങ്ങൾ മാത്രമാണ് മികച്ച സുഹൃത്ത് ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നത്. അത്തരത്തിൽ ഒരു താരമാണ് നടി ഭാവന. നിരവധി സൗഹൃദങ്ങളാണ് താരം ഇന്നും കാത്ത് സൂക്ഷിക്കുന്നത് . ഗായിക സയനോര, അഭിനേത്രിയായ ശിൽപ്പ ബാല, മൃദുല മുരളി, ഷഫ്ന, ശരണ്യ മോഹൻ , രമ്യ നമ്പീശൻ , സംയുക്ത വർമ്മ തുടങ്ങിയവർ താരത്തിന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴും ഇവരുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട് ഭാവന. ഇവരുമായി കണ്ടുമുട്ടുന്ന സമയങ്ങളിലുള്ള ചിത്രങ്ങളും വീഡിയോസും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഭാവന തന്റെ സുഹൃത്തുക്കളായ ഷഫ്ന, മൃദുല മുരുളി, ശിൽപ്പ ബാല എന്നിവർക്കൊപ്പമുള്ള പുതിയൊരു റീൽസ് വീഡിയോ പങ്കു വച്ചിരിക്കുകയാണ്. “ബാഗി ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചുറ്റി നടക്കാം ” എന്ന ഗാനത്തിനാണ് ഈ താരങ്ങൾ ചുവടു വച്ചരിക്കുന്നത്. പാർക്കിങ് ഏരിയയിൽ ഡാൻസ് ചെയ്യുന്ന ഈ താരങ്ങൾ മുണ്ടും ഷർട്ടും ധരിച്ച് കൂളിംങ് ഗ്ലാസ് അണിഞ്ഞ് അതിസുന്ദരിമാരായാണ് എത്തിയിരിക്കുന്നത്. ഈ പ്രകടനത്തിൽ ബാഗി ജീൻസും ഷൂസും ലഭ്യമായില്ല , ക്ഷമിക്കുക എന്ന് കുറിച്ച് കെണ്ടാണ് ഭാവന ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നടി രമ്യ നമ്പീശനും നിരവധി ആരാധകരും ഭാവന പങ്കുവച്ച ഈ രസകരമായ റീൽസ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുണ്ട്.