ഭീഷ്മ പറവത്തിലെ ഗംഭീര ഫൈറ്റ് സീൻ മേകിങ് വീഡിയോ..! മമ്മൂക്കയുടെ വേറെ ലെവൽ എനർജി..

ഈ കഴിഞ്ഞ മാർച്ച് മൂന്നിന് പ്രദർശനത്തിന് എത്തിയ മമ്മൂട്ടി – അമൽ നീരദ് ചിത്രമാണ് ഭീഷ്മ പർവ്വം . മമ്മൂട്ടി ഈ ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് വേഷമിട്ടത്. ഡ്രാമ വിഭാഗത്തിലുള്ള ഭീഷ്മ പർവ്വം ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ചിത്രം ആണ് . ഈ ചിത്രത്തിന്റെ മികവ് വർധിപ്പിക്കുന്നതിൽ സുഷിൻ ശ്യാം ഒരുക്കിയ കിടിലൻ പശ്‌ചാത്തല സംഗീതവും അമൽ നീരദിന്റെ സ്റ്റൈലിഷ് മേക്കിങ്ങും പ്രധാന പങ്ക് വഹിച്ചു . ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിലെ ഒരു കിടിലൻ ആക്ഷൻ രംഗത്തിന്റെ മേക്കിങ് വീഡിയോ റീലീസ് ചെയ്തിരിക്കുകയാണ് .

മമ്മൂട്ടി ഉൾപ്പെടുന്ന അക്ഷൻ സീനിന്റെ മേക്കിങ് ആണ് പ്രേക്ഷകർക്കായി ഇപ്പോൾ റിലീസ് ചെയ്തിക്കുന്നത്. ഈ ആക്ഷൻ രംഗം ഒരുക്കിയിരിക്കുന്നത് റോബോട്ടിക് കാമറ ഉപയോഗിച്ചാണ് . വീഡിയോയിൽ ഈ സീൻ എങ്ങനെയാണു കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് എന്ന് കാണാൻ സാധിക്കും. ഈ വീഡിയോയിൽ മമ്മൂട്ടിക്കൊപ്പം ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ എന്നിവരേയും കാണാനാകും.

ഭീഷ്മ പർവ്വത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് അമൽ നീരദ് ആണ്. നവാഗതനായ ദേവദത് ഷാജിയും സംവിധായകനും ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മമ്മൂക്കയോടൊപ്പം സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി , അബു സലിം, ഷൈൻ ടോം ചാക്കോ,സുദേവ് നായർ, ഹാരിഷ് ഉത്തമൻ,അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ആനന്ദ് സി ചന്ദ്രൻ ആണ് ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ് .