Categories: Videos

ഭീഷ്മ പർവത്തിലെ തിയറ്ററിൽ നിന്ന് ഒഴിവാക്കിയ ആ രംഗം..!

മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു വമ്പൻ വിജയമായി മാറിയിരിക്കുകയാണ് ഭീഷ്മ പർവ്വം എന്ന അദ്ദേഹത്തിന്റെ പുത്തൻ ചിത്രം . മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തും വിധമാണ് അമൽ നീരദ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച ബോക്സ് ഓഫിസിൽ ഹിറ്റായി മാറിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അമൽ നീരദ് തന്നെയാണ് . അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ , അബു സലിം, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഫർഹാൻ ഫാസിൽ , നെടുമുടി വേണു, ഹാരിഷ് ഉത്തമൻ അനഘ, കെ പി എ സി ലളിത, ലെന, നദിയ മൊയ്‌ദു, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ജിനു ജോസഫ്, ദിലീഷ് പോത്തൻ, നിസ്താർ സേട്ട്, മാല പാർവതി, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, കോട്ടയം രമേശ്, ഷെബിൻ ബെൻസൺ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

ഇപ്പോഴിതാ ഇതിന്റെ അണിയറ പ്രവർത്തകർ ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ ഒരു രംഗം യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുകയാണ് . മൈക്കിൾ എന്ന ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ ശിവൻകുട്ടി എന്ന അബു സലിം അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിലുള്ള ഒരു സംഭാഷണ രംഗമാണ് ഇപ്പോൾ റീലീസ് ചെയ്തിരിക്കുന്ന വീഡിയോ ദൃശ്യത്തിൽ . ഈ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള അടുപ്പം ഇപ്പോൾ പുറത്തുവിട്ട രംഗത്തിലൂടെ പ്രേക്ഷകർക്ക് മനസിലാക്കി തരുന്നു.

നായകന്റെ സ്ക്രീൻ പ്രെസൻസും, സ്റ്റൈലിഷ് ഫ്രയിമുകളും അമൽ നീരദ് ഒരുക്കുന്ന സിനിമകളുടെ പ്രത്യേകതയാണ്. ഇതൊക്കെ തന്നെയാണ് ഈ ചിത്രത്തിന്റെയും ഹൈലൈറ്റുകൾ ആയി മാറിയിട്ടുള്ളത്. ആനന്ദ് സി ചന്ദ്രൻ ഒരുക്കിയ ദൃശ്യങ്ങളും ഒപ്പം സുഷിന് ശ്യാമിന്റെ സംഗീതവും ഭീഷ്മ പർവ്വം എന്ന ചിത്രം നേടിയ കയ്യടികളിൽ പ്രധാന പങ്ക് വഹിച്ചു.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago