മലയാള സിനിമയിലേക്ക് വൻ തിരിച്ച് വരവിനോരുങ്ങി ഭാവന..! ദി സർവൈവൽ ടീസർ..

മലയാള സിനിമയിൽ അഭിനയ മികവ് കൊണ്ടും കഴിവ് കൊണ്ടും ചെറിയൊരു കാലയളവിൽ തന്നെ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഭാവന. താരം അഭിനയ രംഗത്ത് സജീവമാകുന്നത് 2002 മുൽക്കാണ് . മലയാള സിനിമയിൽ സഹനടിയായി അഭിനയജീവിതത്തിന് തുടക്കം കുറിച്ച താരം ഇന്ന് മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളാണ് . തമിഴ് ,തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളിലും ഒരു ശ്രദ്ധേയ സ്ഥാനം ഭാവന കരസ്ഥമാക്കിയിട്ടുണ്ട്. താരത്തിന്റെ വിവാഹം 2018 ൽ ആയിരുന്നു . മലയാള സിനിമ രംഗത്ത് നിന്ന് വിവാഹത്തിന് ശേഷം വിട്ടു നിന്നിരിക്കുകയായിരുന്നു താരം. എന്നാൽ താരം കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ ഏറെ സജീവമാകുകയും ചെയ്തു.

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ മലയാള സിനിമ രംഗത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവന. താരം തന്റെ വരവ് അറിയിക്കുന്നത് ഒരു ഹ്രസ്വ ചിത്രത്തിലൂടെയാണ്. ചിത്രത്തിന്റെ പേര് “ദ സർവൈവൽ ” എന്നാണ്. മാധ്യമ പ്രവർത്തകനായ എസ്.എൻ രജീഷ് ആണ് ഈ ഹ്രസ്വ ചിത്രം ഒരുക്കുന്നത്. മൈക്രോ ചെക്ക് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോഴിതാ പ്രേക്ഷകർക്കായി ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ടീസറിലൂടെ താരം ആഹ്വാനം ചെയ്യുന്നത് , അസമത്വത്തിനെതിരെയുള്ള പോരാട്ടം ; തിരിച്ചു വരവിനായുള്ള ഈ പോരാട്ടത്തിൽ എനിക്കൊപ്പം നിങ്ങളും പങ്കുചേരു എന്നാണ്. പഞ്ച് ചെയ്യുന്ന ഭാവനയെയാണ് ഈ ടീസറിൽ കാണാൻ സാധിക്കുന്നത്. ഈ ടീസർ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്.