വക്കീലായി ഭാവന..! ശ്രദ്ധ നേടി “ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം” ട്രെയിലർ..!

നമ്മൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ച താരമാണ് മലയാളികളുടെ സ്വന്തം ഭാവന.ജിഷ്ണു,സിദ്ധാർഥ് ,രേണുക തുടങ്ങി ഒരു പിടി യുവ താരങ്ങൾ ചേർന്നഭിനയിച്ച സിനിമയിൽ ഈ താരങ്ങളോടൊപ്പം തന്നെ ഭാവനയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.യുവ താരങ്ങളെ കൂടാതെ ആദ്യ കാല മുൻ നിര നായിക സുഹാസിനിയും മുൻ നിര നായകനായിരുന്ന ബാലചന്ദ്രമേനോനും അണി നിരന്നിരുന്നു.സഹ നടിയായാണ് തുടങ്ങിയതെങ്കിലും കുറച്ചു കാലങ്ങൾ കൊണ്ടു തന്നെ മുൻ നിര നായികമാരിലൊരാളായി മാറാൻ താരത്തിന് അധികം സമയം വേണ്ടി വന്നില്ല

ജന പ്രിയ നായകൻ ദിലീപിന്റെ എക്കാലത്തെയും മികച്ച ചിത്രമായ സി ഐ ഡി മൂസ എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുവാനുള്ള ഭാഗ്യവും താരത്തിന് ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ സാധിച്ചു.മറ്റ് താരങ്ങളെല്ലാം ചിത്രത്തിൽ മികച്ച രീതിയിൽ അഭിനയിച്ചു തകർത്തപ്പോൾ അവരുടെയൊപ്പം കട്ടക്ക് നിന്ന് അഭിനയിക്കുവാനും പ്രേക്ഷകരെ രസിപ്പിക്കുവാനും ഈ ഒരൊറ്റ ചിത്രം കൊണ്ടു തന്നെ താരത്തിന് സാധിച്ചു

വിവാദങ്ങളെ തുടർന്ന് മലയാള സിനിമയിൽ നിന്ന് മാറി നിന്ന താരത്തിന്റെ വിവാഹവും കഴിഞ്ഞിരുന്നു.വിവാഹത്തിന് ശേഷം തെലുഗു സിനിമയിൽ കൂടുതലായി ശ്രദ്ധ കേന്ദ്രികരിച്ച താരത്തിന് കൈ നിറയെ ചിത്രങ്ങളാണ് തെലുഗിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.മലയാള സിനിമയിൽ നിന്ന് വിട്ടു നില്കുകയാണെങ്കിലും മലയാളത്തിലെ സുഹൃത് ബന്ധങ്ങളൊന്നും താരം ഉപേക്ഷിച്ചിരുന്നില്ല.പ്രേഷകരുടെ പ്രിയ താരങ്ങളായ രമ്യ നമ്പീശൻ,മൃദുല,സയനോര തുടങ്ങിയവർ ഇപ്പോഴും താരത്തിന്റെ ഉറ്റ സുഹൃത്താക്കളാണ്

ഡാർലിംഗ് കൃഷ്ണ നായികയായി സന്ദേഷ് പ്രൊഡക്ഷൻസ് നിർമിക്കുന്ന കന്നഡ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു.നാഗശേഖർ സംവിധാനം ചെയ്ത ഈ സിനിമയുടെ പേര് “ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം”എന്നാണ്.ഈ സിനിമയുടെ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ സജീവമായിക്കൊണ്ടിരിക്കുന്നതു.കുറച്ചു സമയങ്ങൾ കൊണ്ടു തന്നെ 12 ലക്ഷത്തിലധികം കാഴ്ചക്കാരായി സിനിമയുടെ ട്രൈലെർ യൂട്യൂബിൽ ട്രെൻഡിങ് ആണ്