ഫിറ്റ് ആയിട്ട് തന്നെ കാര്യം..! ആരാധകർക്കായി ഫിറ്റ്നസ് വീഡിയോ പങ്കുവച്ച് ഭാവന..!

ആരോഗ്യത്തിന്റെ കാര്യത്തിൽ സിനിമക്കാർ ഏറെ ശ്രെദ്ധ നൽകാറുണ്ട്. അഭിനയത്തിന് നൽകുന്ന അതെ പ്രാധാന്യം ആരോഗ്യത്തിന് ഈ കൂട്ടർ നൽകാൻ മറക്കാറില്ല. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക സിനിമ താരങ്ങളും സൗന്ദര്യത്തിന്റെ കാര്യത്തിലും ഫിറ്റ്‌നെസ്സിന്റെ കാര്യത്തിലും വെല്ലുവിളി നേടുന്നവരാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിലേക്ക് കടന്നു കഴിഞ്ഞാൽ ആദ്യം തന്നെ ശ്രെദ്ധ നൽകുന്നത് ആരോഗ്യത്തിലായിരിക്കും.

പണ്ട് കാലങ്ങളിൽ ജിമ്മിൽ കൂടുതൽ കാണാൻ കഴിഞ്ഞത് നായകൻമാരെയായിരുന്നു. എന്നാൽ ഇന്ന് അവരോടപ്പം തന്നെ നായികമാരും ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നുണ്ട്. ഇപ്പോൾ മിക്ക നായികമാരും ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ആരാധകരുടെ മുമ്പാകെ പ്രെത്യക്ഷപ്പെടാറുണ്ട്. നമ്മൾ എന്ന ചലചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച മികച്ച നായിക കഥാപാത്രങ്ങൾ വളരെ ഭംഗിയായി കൈകാര്യം ചെയ്യാൻ അറിയാവുന്ന അഭിനയത്രിയാണ് ഭാവന.

ഏകദേശം ഇരുപത് വർഷത്തോളം താരം അഭിനയ മേഖലയിൽ നിറസാനിധ്യമാണ്. മലയാളത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചതിന്‌ ശേഷം തമിഴ്, തെലുങ്ക്, കന്നഡ എന്നീ സിനിമ ഇൻഡസ്ട്രിയിലുള്ള നായകന്മാരുടെ കൂടെ തിളങ്ങാൻ നടിയ്ക്ക് സാധിച്ചു. ഭാവന അവസാനമായി സൈബർ ലോകത്ത് പങ്കുവെച്ച വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്.

തന്റെ ജിം ട്രൈനെരോടപ്പം വ്യായാമം ചെയ്യുന്ന വീഡിയോസാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പോസ്റ്റിനോടപ്പം തന്റെതായ കുറിപ്പും നടി പോസ്റ്റ്‌ ചെയ്തിരുന്നു. എന്തായാലും ചുരുങ്ങിയ സമയം കൊണ്ടാണ് ഭാവനയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു തെലുങ്കിൽ ഭാവനയുടെ പുതിയ ചലചിത്രം റിലീസ് ചെയ്തിരുന്നത്.