പിന്നെയും ഒരു വെറൈറ്റി ഡാൻസുമായി നടി അവന്തിക മോഹൻ..

മലയാളി പ്രേക്ഷകർ ഏറെ സ്നേഹത്തോടെ തങ്ങളുടെ മനസ്സിൽ സ്ഥാനം നൽകിയ ഒരു നടിയാണ് അവന്തിക മോഹൻ . ടെലിവിഷൻ പ്രേക്ഷകർ മാത്രമല്ല ഒട്ടേറെ യുവതി യുവാക്കളും ഈ താരത്തിന്റെ ആരാധകർ തന്നെയാണ്. ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥാനം പിടിച്ചു പറ്റിയ താരമാണ് അവന്തിക . ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത് എങ്കിലും തുടക്കം സിനിമയിലൂടെ ആയിരുന്നു. യക്ഷി ഫെയ്ത് ഫുള്ളി യുവേഴ്സ് എന്ന 2012-ൽ പുറത്തിറങ്ങിയ മലയാള ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ്.

പിന്നീട് ഈ ചിത്രത്തിനു ശേഷം മിസ്റ്റർ ബീൻ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമകളിലും വേഷമിട്ടു . ആലമരം എന്ന സിനിമയിലൂടെ 2017ൽ തമിഴിലും അരങ്ങേറ്റം കുറിച്ചു. വുണ്ടിലെ മച്ചി കാലം മുണ്ടു മുണ്ടുന എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അതേ വർഷം തന്നെ തെലുങ്കിലും തൻറെ സാന്നിധ്യമറിയിച്ചു. പ്രീതിയല്ലി സഹജയിലൂടെ കന്നടയിലും താരം അഭിനയിച്ചു. ഇങ്ങനെ പത്തോളം ചിത്രങ്ങളിൽ ഇതിനോടകം അവന്തിക അഭിനയിച്ചിട്ടുണ്ട്.

സിനിമാരംഗത്ത് നിന്നുമാണ് പിന്നീട് താരം മിനിസ്ക്രീൻ പരമ്പരയിലേക്ക് ചുവടുവെക്കുന്നത്. സൂര്യ ടിവിയിൽ 2015 സംപ്രേക്ഷണം ചെയ്തിരുന്ന ശിവകാമി എന്ന പരമ്പരയിലൂടെയാണ് വീട്ടമ്മമാരുടെ പ്രിയങ്കരിയായി അവന്തിക മാറുന്നത്. അതിനുശേഷം ആത്മസഖി, രാജ റാണി, പ്രിയപ്പെട്ടവൾ, തൂവൽസ്പർശം തുടങ്ങി പരമ്പരകളിലും വേഷമിട്ടു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർട്ട് മ്യൂസിക് എന്ന ചലഞ്ച് പ്രോഗ്രാമിൽ മത്സരാർത്ഥിയായും എത്തിയിരുന്നു.


സോഷ്യൽ മീഡിയയിലെ ഒരു സജീവതാരം കൂടിയാണ് അവന്തിക . താരത്തിന്റെ റീൽസ് വീഡിയോകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതലായും ഇടം നേടാറുള്ളത്. അവന്തിക ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത് തൻറെ പുതിയ ഒരു ഡാൻസ് റീൽ ആണ് . ബ്ലാക്ക് ക്രോപ്പ് ടോപ്പ് ജീൻസും ധരിച്ച് എത്തിയ താരത്തെ കണ്ട് ഹോട്ട് എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.