ട്രെൻഡിങ് പാട്ടിന് ചുവടുവച്ച് നടി അവന്തിക മോഹൻ…! വീഡിയോ പങ്കുവച്ച് താരം..

പുതുമുഖ താരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നവാഗത സംവിധായകനായ അഭിരാം സുരേഷ് ഉണ്ണിത്താൻ അണിയിച്ചൊരുക്കിയ യക്ഷി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന താരമാണ് നടി അവന്തിക മോഹൻ. അവന്തിക നായികയായി അഭിനയിച്ച ചിത്രങ്ങളിൽ മിക്കതും അധികം പ്രേക്ഷകശ്രദ്ധ നേടാതെ പോയ ചിത്രങ്ങൾ ആയിരുന്നു . താരത്തിന് ശ്രദ്ധേയമായ ഒരു റോൾ ലഭിച്ചത് ദുൽഖർ സൽമാൻ പ്രധാന വേഷത്തെ അവതരിപ്പിച്ച നീലാകാശം പച്ചക്കടൽ ചുവന്ന് ഭൂമി എന്ന ചിത്രത്തിൽ ആണ്. ഈ ചിത്രത്തിലെ താരത്തിന്റെ വേഷം പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു.

അവന്തിക മിനിസ്ക്രീൻ പരമ്പരകളിലേക്കും സിനിമകളിൽ വേഷമിട്ടിരുന്നു അതേ സമയത്ത് തന്നെ ചുവട് വെച്ചിരുന്നു. സിനിമകളെക്കാൾ കൂടുതൽ സീരിയലുകൾ ആണ് അവന്തികയ്ക്ക് പ്രേക്ഷകപ്രീതി നേടിക്കൊടുത്തത്. ആത്മസഖി എന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറി . അതിൽ അവന്തിക അവതരിപ്പിച്ചത് ഡോക്ടർ നന്ദിത എന്ന കഥാപാത്രത്തെയാണ്. പിന്നീട് മഴവിൽ മനോരമയിലെ തന്നെ പ്രിയപ്പെട്ടവൾ എന്ന മറ്റൊരു സീരിയലിലും അഭിനയിച്ചു. 2017-ൽ ആണ് അവന്തികയുടെ വിവാഹം. താരത്തിന് രുദ്രയൻഷ് കൈന്ത് എന്ന പേരിൽ ഒരു മകനുണ്ട് . അവന്തികയുടെ ജീവിതപങ്കാളിയുടെ പേര് അനിൽ കുമാർ കൈന്ത് എന്നാണ് .

ഏറെ സുന്ദരിയായ ഈ 28 കാരി താരത്തിന് ടെലിവിഷൻ പ്രേക്ഷകരെ കൂടാതെ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അവന്തിക എന്ന താരത്തിന്റെ ആകർഷണം ഏറെ നീളമുള്ള മുടി തന്നെയാണ്. താരത്തിന്റെ ആരാധകർ അവന്തികയെ നീളൻ മുടിക്കാരി എന്നും സ്നേഹപൂർവ്വം വിശേഷിപ്പിക്കാറുണ്ട്. ആത്മസഖിയിലൂടെ പ്രേക്ഷക പ്രിയങ്കരിയായി മാറിയ അവന്തിക ഇപ്പോൾ അഭിനയിക്കുന്നത് തൂവൽ സ്പർശം എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലാണ്.

സമൂഹ മാധ്യമങ്ങളിൽ മറ്റ് നായികമാരെ പോലെ തന്നെ ഏറെ സജീവമായ വ്യക്തിയാണ് അവന്തികയും . ഫോട്ടോ ഷൂട്ടുകൾക്ക് അല്ല അവന്തിക സോഷ്യൽ മീഡിയയിൽ കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ളത്. തന്റെ ഡാൻസ് വീഡിയോസ് ആണ് ഡാൻസ് ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന അവന്തിക സാമൂഹ്യ മാധ്യമങ്ങളിൽ തൻറെ ആരാധകർക്കായി പോസ്റ്റ് ചെയ്യുന്നത്. എന്തുകൊണ്ട് ഇതൊരു ട്രെൻഡ് ആയിക്കൂടാ എന്ന് ചോദിച്ചുകൊണ്ട് താരം തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.