തമിൾ സൂപ്പർ ഹിറ്റ് പാട്ടിന് ചുവടുവച്ച് ഉപ്പും മുളകും താരം അശ്വതിയും സുഹൃത്തും..

മറ്റ് പരമ്പരകളിൽ നിന്ന് ഏറെ വ്യത്യസ്ത ആശയവുമായി എത്തിയ ഒരു പരമ്പര ആയിരുന്നു ഉപ്പും മുളകും . ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഈ ഹാസ്യ പരമ്പരയ്ക്ക് നിരവധി ആരാധകരമുണ്ട്. പരമ്പരയ്ക്ക് മാത്രമല്ല ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അങ്ങനെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അശ്വതി നായർ. അശ്വതി നായർ എന്ന പേര് പ്രേക്ഷകർക്ക് സുപരിചിതമായിരിക്കില്ല , കാരണം പൂജ ജയറാം എന്ന പരമ്പരയിലെ കഥാപാത്രത്തിന്റെ പേരിലാണ് അശ്വതി ഇപ്പോഴും അറിയപ്പെടുന്നത്. ഉപ്പും മുളകും ആരംഭിച്ച് ഏറെ നാളുകൾക്ക് ശേഷമാണ് അശ്വതി ഇതിലേക്ക് എത്തുന്നത് എങ്കിലും ഈ താരത്തേയും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

പൂജ ജയറാം എന്നറിയപ്പെടുന്ന അശ്വതിയ്ക്ക് ആരാധകർ സ്നേഹപൂർവ്വം വിശേഷിപ്പിക്കുന്ന മറ്റൊരു പേര് കൂടിയുണ്ട് , ഫ്രീക്കത്തി. എപ്പോഴും വളരെ സ്റ്റൈലിഷ് ആയും മോഡേൺ ആയുമാണ് താരത്തെ കാണാറുള്ളത് , അതിനാൽ തന്നെയാവണം ആരാധകർ ഇത്തരമൊരു വിശേഷണം നൽകിയത്. മോഡലിംഗിലും താരം തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട് .

സോഷ്യൽ മീഡിയയിൽ ഡാൻസ് വീഡിയോസുമായി എത്തുന്ന താരത്തിന്റെ കോസ്റ്റ്യൂം ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു റീൽസ് വീഡിയോയ്ക്ക് സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് താരം. അനിരുദ്ധ് രവിചന്ദർ , ജോണിത ഗാന്ധി എന്നിവർ ചേർന്ന് ആലപിച്ച പ്രൈവറ്റ് പാർട്ടി എന്ന തമിഴ് ഗാനത്തിനാണ് അശ്വതി ചുവടുവയ്ക്കുന്നത് . താരത്തോടൊപ്പം സുഹൃത്ത് നന്ദനയും ചുവടു വയ്ക്കുന്നുണ്ട്.