ബീസ്റ്റിലെ അറബിക് കുത്ത് മ്യൂസിക്കിന് ചുവടുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ..!

ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അശ്വതി നായർ. പ്രേക്ഷകർക്ക് പൂജ ജയറാം എന്ന പേരിലാണ് താരത്തെ അറിയുക. പരമ്പരയിൽ പൂജ ജയറാം എന്ന കഥാപാത്രമായാണ് താരം വേഷമിട്ടത്. സൂര്യ ടി വി യിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായിരുന്നു അശ്വതി. വളരെ അപ്രതീക്ഷിതമായാണ് താരം അഭിനയരംഗത്തേക്ക് കടന്നു വന്നത്.

സോഷ്യൽ മീഡിയയിലെ സജീവ താരമാണ് അശ്വതി. ഫ്രീക്കത്തി എന്നാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. ഗ്ലാമറസ് ലുക്കിൽ എത്തുന്ന താരം തന്റെ ചിത്രങ്ങളും റീൽസും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മോഡലിംഗ് രംഗത്ത് താരം സജീവമല്ലെങ്കിലും മോഡൽ ആയി താരം പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒട്ടേറെ മേഖലകളിൽ ശോഭിച്ച താരം നല്ലൊരു നർത്തകി കൂടിയാണ്.

താരത്തിന്റെ പുതിയ റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. വിജയ് നായകനായി എത്തിയ ബീസ്റ്റിലെ ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത്. ചിത്രത്തിൽ അറബിക്ക് കുത്ത് ഗാനത്തിന് നായിക പൂജ ഹെഗ്ഡെ ഗംഭീര പെർഫോമൻസ് കാഴ്ചവയ്ക്കുന്നുണ്ട്. താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് അറബിക്ക് കുത്തിലെ നായികയുടെ നൃത്തം ഒപ്പിയെടുക്കുന്നു. ഇപ്പോഴിതാ അശ്വതിയും തന്റേതായ സ്റ്റൈലിൽ ഈ നൃത്തം അവതരിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സാരി ധരിച്ച് അതി സുന്ദരിയായാണ് താരം വീഡിയോയിൽ എത്തിയിരിക്കുന്നത്. ഷജീൽ കബീർ ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.