വെറൈറ്റി ഡാൻസുമായി ഉപ്പും മുളകും താരം അശ്വതി നായർ..! വീഡിയോ പങ്കുവച്ച് താരം..

ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പരയായിരുന്നു ഉപ്പും മുളകും. ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാം അശ്വതി നായർ എന്ന നടിയെ എല്ലാവരും അന്വേഷിച്ചു തുടങ്ങുന്നത്. പൂജ ജയറാമായിട്ടുള്ള അശ്വതിയുടെ വരവ് പ്രേഷകർ ഇരുകൈ നീട്ടിയായിരുന്നു സ്വീകരിച്ചത്. വേറിട്ട അഭിനയ വേഷത്തോടെയാണ് പൂജ ജയറാം പൂജ പാറമട വീട്ടിലേക്ക് എത്തിട്ടുള്ളത്.

വിഷ്ണു എന്ന കഥാപാത്രത്തെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അശ്വതി പരമ്പരയിലേക്ക് പ്രവേശിക്കുന്നത്. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ താരത്തിന് ലഭിച്ചത് നിരവധി ആരാധകരെയായിരുന്നു. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും അനേകം പ്രേഷകരെ സ്വന്തമാക്കാൻ നടിയ്ക്ക് കഴിഞ്ഞു. അഭിനയ ജീവിതത്തിൽ സജീവമായാതെ പോലെ സോഷ്യൽ മീഡിയയിലും അശ്വതി നല്ല സജീവമാണ്.

ഇൻസ്റ്റാഗ്രാമിൽ മികച്ച വീഡിയോകളും ചിത്രങ്ങളുമാണ് അശ്വതി ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുള്ളത്. താരം പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചുരുങ്ങിയ നിമിഷം കൊണ്ടാണ് ആരാധകർ വൈറലാക്കി മാറ്റുന്നത്. ഇപ്പോൾ ഇതാ മറ്റൊരു വീഡിയോ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്.

പശ്ചാത്തല ഗാനത്തോടപ്പം കിടിലൻ നൃത്തമായിട്ടാണ് താരം എത്തിയിരിക്കുന്നത്. നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ കണക്കിന് ലൈക്‌സാണ് താരം വാരി കൂട്ടിയത്. കുടുബാംഗങ്ങളും സുഹൃത്തക്കളും നല്ല പിന്തുണയാണ് എപ്പോളും ലഭിക്കാറുള്ളത്. അതുകൊണ്ട് മാത്രമാണ് അശ്വതി ഇപ്പോളും ഈ മേഖലയിൽ സർവസജീവമായി നിൽക്കുന്നത്. പ്രേഷകരുടെ മനസ്സിൽ നടിയ്ക്ക് ശക്തമായ ആരാധക പിന്തുണയാണ് നൽകുന്നത്.