Categories: Videos

നിങ്ങൾക്കാദരാഞ്ജലി നേരട്ടേ.. ട്രെൻഡിങ് സോങ്ങിന് ചുവടുവെച്ചു അശ്വതി നായർ..!

വീണ്ടും പുത്തൻ ട്രെൻഡിനൊപ്പം ചുവടു വച്ച് ഉപ്പും മുളകും താരം അശ്വതി നായർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്നത് രോമാഞ്ചം എന്ന ചിത്രത്തിലെ നിങ്ങൾക്കാദരാഞ്ജലി നേരട്ടേ എന്ന പ്രെമോ ഗാനമാണ് . വിനായക് ശശികുമാർ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയതും ആലപിച്ചതും സുഷിൻ ശ്യാം ആണ്. സോഷ്യൽ മീഡിയയിൽ ഈ ഗാനം ഒരു ആഘോഷമായി മാറുകയാണ് എന്ന് പറയാം. നിരവധിപ്പേരാണ് ഈ ഗാനത്തിന്റെ റീൽസുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത് . ട്രെൻഡിംഗ് റീൽസ് ഫോളോ ചെയ്ത് അശ്വതിയും ഈ ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്.

ഉപ്പും മുളകും എന്ന ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് ചുവട് വച്ച താരമാണ് അശ്വതി നായർ . ഈ പരമ്പരയിലൂടെ തന്നെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയതും. വളരെയധികം പ്രേക്ഷക ശ്രദ്ധ നേടാൻ വ്യത്യസ്ത പ്രമേയവുമായി എത്തിയ ഉപ്പും മുളകും എന്ന പരമ്പരയ്ക്കും അതിലെ ഓരോ കഥാപാത്രങ്ങൾക്കും സാധിച്ചിരുന്നു. ഈ പരമ്പരയിലെ ജൂഹി അവതരിപ്പിച്ച ലച്ചു എന്ന കഥാപാത്രം പോയ സമയത്താണ് അശ്വതി പരമ്പരയിലേക്ക് കടന്നു വരുന്നത്. യഥാർത്ഥത്തിൽ ലച്ചു എന്ന കഥാപാത്രത്തിന്റെ പകരക്കാരി ആയിട്ടല്ല അശ്വതി എത്തിയത്. ഇതിലെ മറ്റൊരു കഥാപാത്രമായ മുടിയനെ പ്രണയിക്കുന്ന പെൺകുട്ടിയായാണ് അശ്വതി എത്തിയത്. പൂജ ജയറാം എന്ന വേഷമാണ് അശ്വതി ഈ പരമ്പരയിൽ അവതരിപ്പിച്ചത്. പൂജ ജയറാം എന്ന താരത്തിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അശ്വതി ഈ പരമ്പരയിൽ എത്തുന്നതിന് മുൻപ് സൂര്യ ടി വി യിൽ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായി ജോലി ചെയ്തു പോരുകയായിരുന്നു. വളരെ അപ്രതീക്ഷിതമായാണ് അഭിനയ രംഗത്തേക്ക് അശ്വതി എത്തിയത്. ആ മാറ്റം അശ്വതിയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായി മാറി എന്ന് പറയാം. ഇന്ന് മിനിസ്ക്രീനിൽ രംഗത്ത് സജീവമായി മാറിയ താരം ഇതിനോടകം ചില ഷോർട് ഫിലിമുകളിലും വേഷമിട്ടു.

അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകിയും മോഡലും കൂടിയാണ് അശ്വതി നായർ. മോഡലിംഗ് രംഗത്ത് അശ്വതി സജീവമായി തുടരുന്നില്ല എങ്കിലും പലപ്പോഴും മോഡലായി താരം പ്രത്യക്ഷപ്പെടാറുണ്ട്. ഒരു മോഡൽ ആയതു കൊണ്ടുമാക്കാം അശ്വതി മിക്കപ്പോഴും വളരെ സ്റ്റൈലിഷ് ലുക്കിലാണ് കാണപ്പെടാറുള്ളത്. വളരെ സ്‌റ്റൈലിഷ് ആയി എപ്പോഴും എത്താറുള്ളത് കൊണ്ട് താരത്തിന്റെ ആരാധകർ ഫ്രീക്കത്തി എന്നും സ്നേഹപൂർവ്വം അശ്വതിയെ വിശേഷിപ്പിക്കാറുണ്ട്. അശ്വതി ടെലിവിഷൻ രംഗത്ത് സജീവമാണെങ്കിലും താരത്തിന് കൂടുതൽ ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ്. അശ്വതി തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും നിരന്തരം ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. നല്ലൊരു നർത്തകി ആയതു കൊണ്ട് തന്നെ കൂടുതലും ഡാൻസ് വീഡിയോസ് ആണ് അശ്വതി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുള്ളത്. അവയ്ക്കെല്ലാം വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

2 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

2 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago

ഉദ്ഘാടന വേദിയിൽ ആരാധകരുടെ മനം മയക്കുന്ന ഡാൻസുമായി നടി അന്ന രാജൻ.. വീഡിയോ കാണാം..

ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…

3 months ago