സാരിയിൽ അതി മനോഹര നൃത്ത ചുവടുകളുമായി ഉപ്പു മുളകും താരം അശ്വതി നായാർ..!

സോഷ്യൽ മീഡിയയിൽ നിരന്തരം റീൽസ് വീഡിയോസുമായി എത്തുന്ന മിനിസ്ക്രീൻ താരം അശ്വതി നായർ പുത്തൻ റീൽസുമായി പ്രേക്ഷകർക്ക് മുന്നിൽ ഒരിക്കൽ കൂടി എത്തിയിരിക്കുകയാണ്. സാരി ധരിച്ച് സ്റ്റൈലിഷ് ആയി എത്തിയ താരം പഴഗ പഴഗ പുടിക്കുതേ എന്ന ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. അതി സുന്ദരിയായി മനോഹരമായി ചുവടുവയ്ക്കുന്ന താരത്തിന്റെ ഈ വീഡിയോ പകർത്തിയിക്കുന്നത് ഷജീൽ കബീർ ആണ്.

ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അശ്വതി നായർ എന്ന താരം മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് തന്നെ ഈ പരമ്പരയിലെ കഥാപാത്രത്തിന്റെ പേരായ പൂജ ജയറാം എന്ന പേരിലാണ്. ഈ പരമ്പരയിൽ എത്തുന്നതിന് മുൻപ് അശ്വതി സൂര്യ ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായിരുന്നു. ശേഷം അപ്രതീക്ഷിതമായി ഈ പരമ്പരയിലേക്ക് എത്തിപ്പെടുകയായിരുന്നു.

ഫ്രീക്കത്തി എന്നാണ് അശ്വതിയുടെ ആരാധകർ താരത്തെ സ്നേഹപൂർവ്വം വിശേഷിപ്പിക്കുന്നത്. കാരണം വളരെ സ്റ്റൈലിഷ് ആയാണ് താരത്തെ പൊതുവേ കാണാറുള്ളത്. നല്ലൊരു നർത്തകിയായ അശ്വതി മോഡൽ ആയും പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട് . മോഡൽ ആയി എത്തും എങ്കിലും താരം മോഡലിംഗ് രംഗത്ത് സജീവമല്ല . പലപ്പോഴും ഗ്ലാമറസ്സായും സ്റ്റൈലിഷ് ആയും സോഷ്യൽ മീഡിയയിൽ എത്തുന്ന താരത്തിന്റെ ചിത്രങ്ങളും റീൽസും വളരെ വേഗമാണ് വൈറലായി മാറുന്നത്.