നവരാത്രി സ്പെഷ്യൽ ഗർബ ഡാൻസ്..കിടിലൻ ചുവടുകളുമായി പ്രിയ താരം അശ്വതി നായർ..!

ഇക്കാലത്ത് ഓരോരുത്തരുടേയും ജീവിതത്തിൽ ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ് ചെറുതൊന്നുമല്ല. ഇന്ന് ഭൂരിഭാഗം പേരും സാമൂഹ്യ മാധ്യമങ്ങളിൽ നേരം ചിലവഴിക്കുന്നവരാണ്. വീഡിയോകൾ നോക്കി നേരം കളയുന്നവരും വീഡിയോക ചെയ്ത് നേരം കളയുന്നവരേയും നമുക്ക് ചുറ്റിലും കാണാം. സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്ന ഗാനങ്ങൾക്ക് എത്ര തിരക്കുള്ള താരങ്ങൾ ആയാൽ പോലും അതിന് ചുവടു വയ്ക്കുന്നത് അവരുടെ ഒരു ശീലമായി മാറി കഴിഞ്ഞു. ഒട്ടുമിക്ക സോഷ്യൽ മീഡിയ താരങ്ങളും പുത്തൻ ട്രെൻഡുകൾ ഫോളോ ചെയ്യുന്നവരാണ് . നിരവധി വീഡിയോകളാണ് ഇവർ തനിച്ചും സുഹൃത്തുക്കൾക്കൊപ്പവും എല്ലാമായി പോസ്റ്റ് ചെയ്യുന്നത് . പ്രേക്ഷകർ ഇത്തരം വീഡിയോകൾ ഏറ്റെടുക്കാറും ഉണ്ട്. സിനിമ – സീരിയൽ താരങ്ങളെ മാത്രം അറിയാവുന്ന പ്രേക്ഷകർക്ക് ഇപ്പോൾ സോഷ്യൽ മീഡിയ താരങ്ങൾ എന്നൊരു വിഭാഗത്തെയും അറിയാം . അറിയപ്പെടാതെ പോകുന്ന പല സിനിമ – സീരിയൽ താരങ്ങളും പ്രേക്ഷകർക്ക് സുപരിചിതരായി മാറിയത് സോഷ്യൽ മീഡിയയിലൂടെ ആണ്.

അത്തരത്തിൽ സോഷ്യൽ മീഡിയയിലെ ഒരു നിറ സാന്നിധ്യമായി മാറിയ മിനി സ്ക്രീൻ താരമാണ് നടി അശ്വതി നായർ. താരം നല്ലൊരു നർത്തകി ആയതിനാൽ തന്നെ സോഷ്യൽ മീഡിയ ട്രെൻഡുകൾ ഫോളോ ചെയ്യുകയും നിരവധി റീൽസ് വീഡിയോയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും ചെയ്യാറുണ്ട്. താരം ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുത്തൻ ഡാൻസ് വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. നവരാത്രിയോടനുബന്ധിച്ച് ഗർബ ഡാൻസുമായാണ് താരം എത്തിയിരിക്കുന്നത്. ലൈറ്റ് ഗ്രീൻ ലെഹങ്ക ധരിച്ച് അതി സുന്ദരിയായി എത്തിയ അശ്വതി, ഗംഗുഭായ് കത്യവാഡി എന്ന ചിത്രത്തിലെ ആലിയ ഭട്ട് ചുവടു വച്ച ജുമേ രേ ഗോരി എന്ന ഗാനത്തിനാണ് ഡാൻസ് ചെയ്തിരിക്കുന്നത് . ഏവർക്കും നവരാത്രി ആശംസകൾ നേർന്നു കൊണ്ടാണ് അശ്വതി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നല്ലൊരു നർത്തകി എന്നതിന് പുറമേ മികച്ച ഒരു അഭിനേത്രിയും മോഡലും വീഡിയോ ജോക്കിയുമാണ് അശ്വതി. ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അശ്വതി നായർ പ്രേക്ഷകർക്ക് സുപരിചിതയ്ക്കുന്നത്. മോഡൽ ആയതിനാൽ തന്നെ എപ്പോഴും സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് . അതിനാൽ ഫ്രീക്കത്തി എന്നൊരു ഓമനപ്പേര് കൂടിയുണ്ട് താരത്തിന് .