പഴയ ട്രെൻഡിങ് കൊലവെരി പാട്ടിന് ഡാൻസുമായി ഉപ്പും മുളകും താരം അശ്വതി നായർ..!

ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നടി അശ്വതി നായർ . വ്യത്യസ്ത പ്രമേയവുമായി എത്തിയ ഉപ്പും മുളകും എന്ന പരമ്പരയും അതിലെ ഓരോ താരങ്ങളും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പരമ്പരയിലെ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഹി പോയ ശേഷമാണ് അശ്വതി പരമ്പരയിലേക്ക് എത്തുന്നത്. എന്നാൽ ലച്ചുവിന്റെ പകരക്കാരി ആയിട്ടല്ല അശ്വതി എത്തിയത്. മുടിയൻ എന്ന കഥാപാത്രത്തെ പ്രണയിക്കുന്ന പൂജ ജയറാം പെൺകുട്ടിയുടെ വേഷമാണ് അശ്വതി അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. സൂര്യ ടി വി യിൽ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായി ജോലി ചെയ്തു പോന്നിരുന്ന അശ്വതി അപ്രതീക്ഷിതമായാണ് അഭിനയ രംഗത്തേക്ക് എത്തിയത്. അത് താരത്തിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവായി മാറി. ഇന്ന് മിനിസ്ക്രീനിൽ സജീവമായി മാറിയ അശ്വതി നിരവധി ഷോർട് ഫിലിമുകളിലും അഭിനയിക്കുന്നുണ്ട്.

മോഡലിംഗ് രംഗത്ത് സജീവമല്ലെങ്കിലും പലപ്പോഴും മോഡലായി താരം പോകാറുണ്ട്. അത് കൊണ്ട് തന്നെ മിക്കപ്പോഴും വളരെ സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണാറുള്ളത്. ഇത്രയും സ്‌റ്റൈലിഷ് ആയി എത്താറുള്ളത് കൊണ്ട് തന്നെ ആരാധകർ ഫ്രീക്കത്തി എന്നും സ്നേഹപൂർവ്വം വിശേഷിപ്പിക്കാറുണ്ട്. ടെലിവിഷൻ രംഗത്ത് സജീവമാണെങ്കിലും അശ്വതി സോഷ്യൽ മീഡിയയിലൂടെയാണ് കൂടുതൽ ആരാധകരെ സ്വന്തമാക്കിയത്. താരം തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും ആരാധകർക്കായി നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. മികച്ച ഒരു നർത്തകി ആയതിനാൽ കൂടുതലും ഡാൻസ് വീഡിയോസ് ആണ് താരം പങ്കുവയ്ക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായതിനാൽ പുത്തൻ ട്രെൻഡുകൾ ഫോളോ ചെയ്യാൻ അശ്വതി മറക്കാറില്ല.

ഇപ്പോൾ പുതിയൊരു റീൽസ് വീഡിയോയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് താരം. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് അശ്വതി ഈ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴിലെ കൊലവെറി ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത്. പതിവ്പ്പോലെ ജീൻസും ഷർട്ടും ധരിച്ച് സ്‌റ്റൈലിഷ് ആയാണ് അശ്വതി എത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് അശ്വതിയുടെ ഈ ഡാൻസ് വീഡിയോയ്ക്ക് ലൈക്കും കമന്റ്സും നൽകിയിട്ടുള്ളത്.