ബോളിവുഡ് ഹിറ്റ് പാട്ടിന് ചുവടുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ..

മിനിസ്ക്രീൻ ഷോകളിൽ അവതാരകയായി കരിയർ ആരംഭിച്ച് നിലവിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി അശ്വതി നായർ. പ്രോഗ്രാം പ്രൊഡ്യൂസറായി സൂര്യ ടി.വി ചാനലിന്റെ ഭാഗമായ അശ്വതി അതേസമയം മറ്റ് ചില ചാനലുകളിൽ അവതാരകയായും പ്രവർത്തിച്ചിരുന്നു. എന്നാൽ ആ സമയത്തൊന്നും വേണ്ടത്ര പ്രേക്ഷകശ്രദ്ധ താരത്തിന് ലഭിച്ചിരുന്നില്ല. പിന്നീട് അശ്വതി ഒരു ടെലിവിഷൻ കോമഡി പരമ്പരയിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയുടെ ഭാഗമായതോടെ അശ്വതി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായും മാറി.

വളരെ പ്രധാനപ്പെട്ട ഒരു മുഹൂർത്തത്തിലാണ് അശ്വതി ഉപ്പും മുളകും പരമ്പരയുടെ ഭാഗമാകുന്നത്. ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന പരമ്പരയിലെ മറ്റൊരു താരം ജൂഹി അതിൽനിന്ന് പോയ സമയത്ത് ആയിരുന്നു അശ്വതിയുടെ കടന്നുവരവ്. ആദ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത് ജൂഹിയുടെ ലച്ചു എന്ന കഥാപാത്രത്തിന് പകരക്കാരിയായി അശ്വതി എത്തുന്നു എന്നായിരുന്നു. എന്നാൽ ആ കഥാപാത്രമായി അശ്വതി സ്വീകരിക്കാൻ പലർക്കും സാധിക്കാത്തതിനാൽ സോഷ്യൽ മീഡിയയിൽ ന്യൂസുകൾ പരന്നപ്പോൾ തന്നെ പലരും തങ്ങളുടെ പ്രതിഷേധങ്ങൾ അറിയിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ അശ്വതി പരമ്പരയിൽ എത്തിയത് പൂജ ജയറാം എന്ന റോളിലാണ്.

ആ കഥാപാത്രത്തെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതോടെ സോഷ്യൽ മീഡിയയിൽ അശ്വതി എന്ന താരത്തിന് നിരവധി ആരാധകരെയും ലഭിച്ചു. ഇപ്പോൾ അശ്വതി അഭിനയിക്കുന്നത് കൗമദി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ലേഡീസ് റൂം എന്ന കോമഡി സീരിയലിലാണ്. കുറച്ചുകാലം നിർത്തിവെച്ച ഉപ്പും മുളകും പരമ്പര വീണ്ടും ആരംഭിച്ചതോടെ പ്രേക്ഷകർ അശ്വതിയുടെ വരവിനായി കാത്തിരിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ താരമായ അശ്വതിയുടെ പോസ്റ്റുകളെല്ലാം വളരെ വേഗമാണ് വൈറലായി മാറുന്നത്. നല്ലൊരു ആയതുകൊണ്ട് തന്നെ അശ്വതി കൂടുതലായും തൻറെ ഡാൻസ് വീഡിയോസ് ആണ് പോസ്റ്റ് ചെയ്യാറുള്ളത്. താരം പതിവുപോലെ പുതിയൊരു ഡാൻസ് വീഡിയോയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഷാരൂഖും അനുഷ്കയും അഭിനയിച്ച ചിത്രത്തിലെ ഒരു ഹിന്ദി ഗാനത്തിനാണ് അശ്വതി ഇത്തവണ പെർഫോം ചെയ്തിരിക്കുന്നത്. അശ്വതി കാഴ്ചവച്ചിരിക്കുന്നത് ആരാധകരെ പുളകം കൊള്ളിക്കുന്ന രീതിയിലുള്ള മികച്ച ഒരു ഡാൻസ് പെർഫോമൻസ് തന്നെയാണ്. ഇതിനായി താരം കറുപ്പ് ഔട്ട്‌ ഫിറ്റിൽ ആണ് എത്തിയത്.