എദുവും കെടക്കലാന.. തമിൾ പാട്ടിന് ചുവടുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ..

ഉപ്പും മുളകും താരം അശ്വതി നായർ വീണ്ടും പുത്തൻ ട്രെൻഡിനൊപ്പം ചുവടു വച്ച് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് . സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ എതുവും കെടക്കലേന , നക്ക് എന്ന മ്യൂസിക് വീഡിയോ ഗാനത്തിനാണ് അശ്വതി ഇത്തവണ ചുവടു വച്ചിരിക്കുന്നത്. വൈശാഖ് രചന നിർവഹിച്ച ഈ ഗാനം ആലപിച്ചതും ഈണം പകർന്നതും അദ്ദേഹം തന്നെയാണ്. സാൻഡിയാണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്. ജീൻസും ടോപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം ഈ ഗാനത്തിന് ചുവടു വച്ചിരിക്കുന്നത്.

ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് അശ്വതി നായർ . താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയതും ഈ സീരിയലിലൂടെ തന്നെയാണ് .വ്യത്യസ്ത പ്രമേയവുമായി എത്തിയ ഉപ്പും മുളകും എന്ന സീരിയലിന് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. ഒപ്പം അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ പരമ്പരയിലെ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ജൂഹി പരമ്പരയിൽ നിന്ന് പോയ സമയത്താണ് അശ്വതി ഉപ്പും മുളകിന്റെ ഭാഗമാകുന്നത്. അശ്വതി എത്തിയത് യഥാർത്ഥത്തിൽ ലച്ചു എന്ന കഥാപാത്രത്തിന്റെ പകരക്കാരി ആയിട്ടല്ല . ഇതിലെ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രം മുടിയൻ എന്ന വിഷ്ണുവിനെ പ്രണയിക്കുന്ന പെൺകുട്ടിയായാണ് അശ്വതി വേഷമിട്ടത്. അശ്വതി ഈ പരമ്പരയിൽ അവതരിപ്പിച്ചത് പൂജ ജയറാം എന്ന വേഷമാണ് . മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പൂജ ജയറാം എന്ന താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചത്. അശ്വതി ഈ പരമ്പരയുടെ ഭാഗമാകുന്നതിന് മുൻപ് സൂര്യ ടി വി യിൽ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായി ജോലി ചെയ്യുകയായിരുന്നു. അഭിനയ രംഗത്തേക്ക് വളരെ അപ്രതീക്ഷിതമായാണ് അശ്വതി എത്തിയത്. അശ്വതിയുടെ കരിയറിൽ ആ മാറ്റം വലിയൊരു വഴിത്തിരിവായി മാറി. ഇന്ന് മിനിസ്ക്രീനിൽ രംഗത്ത് അശ്വതി ഒരു സജീവ താരമായി മാറി. ചില ഷോർട് ഫിലിമുകളിലും ഇതിനോടകം അശ്വതി വേഷമിട്ടു.

അഭിനേത്രിയായ അശ്വതി നല്ലൊരു നർത്തകിയും മോഡലും കൂടിയാണ്. മോഡലിംഗ് രംഗത്ത് സജീവമായി തുടരുന്നില്ല അശ്വതി എങ്കിലും പലപ്പോഴും താരം മോഡലായി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. മിക്കപ്പോഴും വളരെ സ്റ്റൈലിഷ് ലുക്കിലാണ് അശ്വതി എത്താറുള്ളത് അത് ഒരു മോഡൽ കൂടി ആയതു കൊണ്ടുമാക്കാം. എപ്പോഴും വളരെ സ്‌റ്റൈലിഷ് ആയി എത്താറുള്ളത് കൊണ്ട് ഫ്രീക്കത്തി എന്നാണ് താരത്തിന്റെ ആരാധകർ സ്നേഹപൂർവ്വം അശ്വതിയെ വിശേഷിപ്പിക്കുന്നത്. ടെലിവിഷൻ രംഗത്ത് സജീവമായ അശ്വതിയ്ക്ക് കൂടുതൽ ആരാധകരെ സ്വന്തമാക്കാൻ സാധിച്ചത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ്. അശ്വതി തന്റെ ആരാധകർക്കായി നിരന്തരം ഫോട്ടോ ഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും പങ്കുവയ്ക്കാറുണ്ട്. കൂടുതലും ഡാൻസ് വീഡിയോസ് ആണ് നല്ലൊരു നർത്തകി ആയതു കൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്നത്.