പാവാടയും ബ്ലൗസിലും സുന്ദരിയായി ഉപ്പും മുളകും താരം അശ്വതി നായർ..! വീഡിയോ പങ്കുവച്ച് താരം..

മിനിസ്ക്രീനിലേയും സോഷ്യൽ മീഡിയയിലേയും ശ്രദ്ധേയ താരമായി മാറിയ നടിയാണ് അശ്വതി നായർ . ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന ഹാസ്യ സീരിയലിലൂടെയാണ് അശ്വതി എന്ന താരം പ്രേക്ഷ ശ്രദ്ധ നേടി . വ്യത്യസ്തതയാർന്ന പ്രമേയവുമായി എത്തിയ ഈ പരമ്പരയും പരമ്പരയിലെ കഥാപാത്രങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പൂജ ജയറാം എന്ന കഥാപാത്രമായാണ് അശ്വതി ഈ പരമ്പരയിൽ എത്തിയത്. പക്വതയില്ലാത്ത പൂജ ജയറാം എന്ന കഥാപാത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. അതിനാൽ തന്നെ അശ്വതിയെന്ന പേരിനേക്കാൾ പ്രേക്ഷകർക്ക് അറിയുന്നത് പൂജ ജയറാം എന്ന പേരിലാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് താൻ അഭിനയ രംഗത്തേക്ക് എത്തിപ്പെട്ടത് എന്ന് അശ്വതി പലപ്പോഴായി പറഞ്ഞിട്ടുണ്ട് .

ആരാധകർ സ്നേഹപൂർവ്വം ഫ്രീക്കത്തി എന്നും വിശേഷിപ്പിക്കാറുള്ള അശ്വതി സാമൂഹ്യ മാധ്യമങ്ങളിലെ നിറസാന്നിധ്യമാണ്. മോഡൽ ആയും പ്രേക്ഷകർക്ക് മുന്നിൽ അശ്വതി എത്തിയിട്ടുണ്ട് എങ്കിലും മോഡലിംഗ് രംഗത്ത് അത്ര സജീവമെന്നും അല്ല താരം. മോഡലിംഗിനോട് താൽപര്യമുള്ള താരത്തെ വളരെ സ്റ്റൈലിഷ് ആയും ഗ്ലാമറസ്സായും മാത്രമാണ് മിക്കപ്പോഴും കാണാൻ സാധിക്കാറുള്ളത്. അതുകൊണ്ട് തന്നെയാകാം ആരാധകർ സ്നേഹത്തോടെ ഫ്രീക്കത്തി എന്ന പേരും ചാർത്തി കൊടുത്തത്.

സോഷ്യൽ മീഡിയയിൽ നിരന്തരം ഡാൻസ് വീഡിയോസുമായി എത്താറുള്ള അശ്വതി നല്ലൊരു നർത്തകി കൂടിയാണ്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയൊരു വീഡിയോ ആണ് . പച്ച പാവടയും ഹാഫ് ബ്ലൗസും ധരിച്ച് തനി മലയാളി മങ്കയായാണ് ഈ വീഡിയോയിൽ താരം എത്തിയിരിക്കുന്നത് . കാറ്റിൻ മേൽ എന്ന ഗാനത്തിന് അതി സുന്ദരിയായി ഓടി നടക്കുന്ന അശ്വതിയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

© 2024 M4 MEDIA Plus