സാധിക വേണുഗോപാലിനൊപ്പം തകർപ്പൻ ഡാൻസുമായി ഉപ്പും മുളകും താര അശ്വതി..!

എത്ര തിരക്കുള്ള താരങ്ങൾ ആയാലും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്ന ഗാനങ്ങൾക്ക് ചുവടു വയ്ക്കുന്നത് അവരുടെ ഒരു ശീലമായി മാറി കഴിഞ്ഞു. പുത്തൻ ട്രെൻഡുകൾ ഫോളോ ചെയ്യുന്നവരാണ് ഒട്ടുമിക്ക താരങ്ങളും . തനിച്ചും സുഹൃത്തുക്കൾക്കൊപ്പവുമായി നിരവധി വീഡിയോകളാണ് ഇവർ പോസ്റ്റ് ചെയ്യുന്നത് . ഇപ്പോഴിതാ മിനിസ്ക്രീൻ താരം അശ്വതി നായർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച റീൽസ് വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നടി സാധിക വേണുഗോപാലിനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ ആണ് അശ്വതി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലിഗർ എന്ന തെലുങ്ക് ചിത്രത്തിലെ ആഫത്ത് എന്ന ഗാനത്തിനാണ് ഇവർ റീൽസുമായി എത്തിയിരിക്കുന്നത്. വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ എന്നിവരാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് . രശ്മി വിരാഗ് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് തനിഷ്ക് ബാഗ്ചി ആണ്. സഹ്റ എസ് ഖാൻ , തനിഷ്ക് ബാഗ്ചി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അശ്വതിയും സാധികയും ഒട്ടേറെ റീൽസുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നവരാണ്. സ്‌റ്റൈലിഷ് ലുക്കിലാണ് ഈ വീഡിയോയിൽ ഇരുവരും എത്തിയിരിക്കുന്നത്. ജീൻസും ടോപ്പും ധരിച്ച് കിടിലൻ ലുക്കിൽ അശ്വതി എത്തിയപ്പോൾ , സ്ലീവ് ലെസ് ക്രോപ് ടോപ്പും ജീൻസും ധരിച്ച് ഗ്ലാമറസ് ആയാണ് സാധിക ചുവടുവച്ചത്. ഷജീൽ കബീർ ആണ് ഇവരുടെ വീഡിയോ പകർത്തിയിരിക്കുന്നത്.

https://youtu.be/KmYi-mqLxD0
© 2024 M4 MEDIA Plus