ആരാധകരുടെ മനം കവർന്നു ഉപ്പും മുളകിലെ അശ്വതി നായരുടെ ഡാൻസ് വീഡിയോ കാണാം

ഉപ്പും മുളകും എന്ന ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിലൂടെ പ്രേക്ഷക പ്രിയങ്കരിയായി മാറിയ താരമാണ് നടി അശ്വതി നായർ. പൂജ ജയറാം എന്ന പേരിലാണ് പ്രേക്ഷകർ താരത്തെ അറിയുന്നത്. ഉപ്പും മുളകും പരമ്പരയിൽ അശ്വതി അവതരിപ്പിച്ച കഥാപാത്രമാണ് പൂജ ജയറാം . നായികയായി എത്തുന്നതിന് മുൻപ് സൂര്യ ടി വി യിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായിരുന്നു താരം. പിന്നീട് താരം അഭിനയരംഗത്തേക്ക് കടന്നു വന്നത് വളരെ അപ്രതീക്ഷിതമായാണ് .

ഫ്രീക്കത്തി എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന അശ്വതി സോഷ്യൽ മീഡിയയിലെ സജീവ താരമാണ്. മോഡൽ ആയി പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുള്ള അശ്വതി മോഡലിംഗ് രംഗത്ത് അത്ര സജീവമല്ല . മോഡൽ ആയതിനാൽ തന്നെ ഗ്ലാമറസ് ലുക്കിൽ താരം എത്താറും ഉണ്ട്. താരം തന്റെ പുത്തൻ ചിത്രങ്ങളും റീൽസും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഒട്ടേറെ മേഖലകളിൽ തന്റെ കൈയ്യൊപ്പ് ചാർത്തിയ അശ്വതി നല്ലൊരു നർത്തകി കൂടിയാണ്. അതിനാൽ തന്നെ ഒട്ടേറെ റീൽസുമായി നിരന്തരം പ്രേക്ഷകർക്ക് മുന്നിൽ താരം എത്താറുണ്ട് .

ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ റീൽസ് വീഡിയോ ആണ് . തന്റെ സുഹൃത്ത് നന്ദനയ്ക്ക് ഒപ്പമാണ് അശ്വതി ഇത്തവണ ചുവടു വച്ചിരിക്കുന്നത് . ജീൻസും ഷർട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് ഫ്രീക്കത്തി അശ്വതി ഇത്തവണയും എത്തിയിരിക്കുന്നത് . കിടിലൻ പെർഫോമൻസുമായി എത്തിയ ഇവരുടെ വീഡിയോയ്ക്ക് താഴെ ഒട്ടേറെ ആരാധകരാണ് കമന്റുകൾ നൽകിയിരിക്കുന്നത്.