പുത്തൻ ചിത്രം “ആൻ്റണി” പൂജ വേദിയിൽ തിളങ്ങി പ്രിയ താരം ആശ ശരത്ത്..!

മലയാളത്തിന്റെ പ്രശസ്ത സംവിധായകൻ ജോഷി അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് ആൻറണി . പൊറിഞ്ചു മറിയം ജോസ് ഫിലിം ടീം വീണ്ടും ഒന്നിക്കുന്നു എന്നതുകൂടി ഈ ചിത്രത്തിൻറെ പ്രത്യേകതയാണ്. ജോജു ജോർജ് , നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ , ആശാ ശരത്, വിജയരാഘവൻ എന്നിവരും ഒന്നിക്കുന്നുണ്ട്. ഈ ചിത്രത്തിൻറെ പ്രസ് മീറ്റ് ഈയടുത്താണ് കഴിഞ്ഞത്. അതിനെത്തിയ താരങ്ങളുടെ ലുക്കുകളെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് ചിത്രത്തിൻറെ പ്രസ് മീറ്റിനായി എത്തിയ നടി ആശാ ശരത്തിന്റെ വീഡിയോ ആണ് . ബ്ലാക്ക് കളർ സാരിയിൽ അതീവ സുന്ദരിയായാണ് ആശ ഈ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയത്. പ്രായത്തെ വെല്ലുന്ന സൗന്ദര്യം എന്ന് തന്നെ താരത്തിന്റെ ലുക്കിനെ വിശേഷിപ്പിക്കണം. ഒട്ടേറെ ആരാധകർ വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

വളരെ വൈകി സിനിമയിലേക്ക് എത്തുകയും സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്ത താരമാണ് നടി ആശ ശരത് . താരത്തിൻറെ കരിയറിൽ വഴിത്തിരിവായി മാറിയത് ദൃശ്യം എന്ന ചിത്രത്തിലെ ഐജി ഗീത പ്രഭാകർ എന്ന കഥാപാത്രമാണ്. ടെലിവിഷൻ പരമ്പരകളിലൂടെ തുടക്കം കുറിച്ച് ആശ 2012 പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. ദൃശ്യത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തെ ശ്രദ്ധയെ താരമായി മാറിയ ആശ ചിത്രത്തിന്റെ കന്നട, തമിഴ് പതിപ്പിലൂടെ അന്യഭാഷയിലേക്കും ചേക്കേറി .

വർഷം, പാവാട, അനുരാഗ കരിക്കിൻ വെള്ളം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , 1971, സൺഡേ ഹോളിഡേ , സിബിഐ ഫൈവ് , പാപ്പൻ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ റോളുകളിൽ തിളങ്ങിയിട്ടുണ്ട്. പീസ്, ഖെദ്ദ കെണി , ഇന്ദിര, മെഹ്ഫിൽ എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുത്തൻ ചിത്രങ്ങൾ .