ട്രെൻഡിങ് ഗാനം രാ രാ റെഡ്ഡിക്ക് ചുവടുവച്ച് നടി ആര്യയും സുഹൃത്തുകളും…

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ശ്രദ്ധ നേടിയ മോഡലും അഭിനേത്രിയുമാണ് നടി ആര്യ സതീഷ് ബാബു . പ്രേക്ഷകർക്ക് താരം സുപരിചിതയാകുന്നത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപ്പാടിയിലൂടെയാണ് . അതിനാൽ താരം അറിയപ്പെടുന്നത് തന്നെ ആര്യ ബഡായി എന്നാണ്. ഏഷ്യാനെറ്റിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥിയായും ആര്യ എത്തിയിരുന്നു. പല വമ്പൻ അവാർഡ് നൈറ്റുകളുടെ അവതാരകയായും ആര്യ തിളങ്ങിയിട്ടുണ്ട്. ലൈലാ ഓ ലൈലാ , ഒരു സെക്കന്റ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പാവാ, പ്രേതം, തോപ്പിൽ ജോപ്പൻ , അലമാര, പുണ്യാളൻ 2 തുടങ്ങി നിരവധി ചിത്രങ്ങളിലും ആര്യ വേഷമിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവച്ച പുതിയൊരു റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് . തന്റെ അനിയത്തി അഞ്ജനയ്ക്കും സുഹൃത്ത് ഫറ ഷിബ്ല എന്നിവർക്കൊപ്പം കാഞ്ചിവരം സാരി ധരിച്ച് കിടിലൻ നൃത്ത ചുവടുകളുമായി എത്തിയിരിക്കുകയാണ് താരം. എന്റെ പ്രിയതമയ്ക്കൊപ്പം ട്രെൻഡിനൊപ്പം കുതിക്കുന്നു എന്ന കുറിപ്പോടെയാണ് താരം ഈ റീൽസ് വീഡിയോ പങ്കു വച്ചിരിക്കുന്നത്.

മച്ചേർല നിയോജകവർഗ്ഗം എന്ന ചിത്രത്തിലെ രാ രാ റെഡ്ഡി ഐം റെഡി എന്ന ട്രെൻഡിംഗ് ഗാനത്തിനാണ് ഇവർ ചുവടു വച്ചിരിക്കുന്നത് . റോജൻ നാഥ് ആണ് താരത്തിന്റെ ഈ മനോഹരമായ ഡാൻസ് വീഡിയോ പകർത്തിയിരിക്കുന്നത്.