മലയാളികളുടെ താര സുന്ദരികൾ പൊളിച്ചടുക്കി..! എ ആർ റഹ്മാൻ്റെ ഗാനത്തിന് തകർപ്പൻ ഡാൻസ്..!!

ഇന്ത്യൻ സിനിമയെയും ഇന്ത്യൻ സംഗീതത്തിനെയും ലോകം മുഴുവൻ എത്തിച്ച ഒരാളാണ് എ ആർ റഹ്മാൻ. ഇന്ത്യയിൽ തന്നെ വളരെ ചുരുക്കം പേർക്ക് മാത്രം ലഭിച്ച ഓസ്കാർ പുരസ്‌കാരം അടക്കം നിരവധി അവാർഡുകൾ അദ്ദേഹം ഏറ്റുവാങ്ങിട്ടുണ്ട്. ഇന്ത്യൻ സിനിമകളിൽ ഉള്ള ഒട്ടുമിക്ക ഗാനങ്ങളിലുടെ പിന്നിൽ എആർ റഹ്മാന്റെ കൈകൾ പതിഞ്ഞിട്ടുണ്ട്.

ഇന്ത്യയ്ക്ക് ലഭിച്ച അതുല്ല്യ ഗായകനാണ് എ ആർ റഹ്മാൻ. ഇന്ത്യയിലുള്ള എല്ലാവരുടെയിടയിലും അദ്ദേഹത്തിന്റെ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ഉണ്ടാവാറുള്ളത്. ഒരുപാട് നല്ല ഗാനങ്ങൾ പ്രെസക്തി പിടിച്ചു പറ്റിട്ടുണ്ടെങ്കിലും പ്രഭു ദേവ തകർത്ത് ഡാൻസ് കളിച്ച ഉർവശി ഉർവശി ടേക്ക് ഇട്ട് ഈസി എന്ന ഗാനം. എന്നും ഗാന ആസ്വാദകാരുടെ ഹിറ്റ്‌ ഗാനങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന ഗാനമാണ് ഇത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങിൽ വൈറലായി കൊണ്ടിരിക്കുന്നത് മലയാള സിനിമയിലെ മൂന്നു താരങ്ങൾ ഈ ഗാനത്തിന്റെ ഈരടികൾക്ക് ചുവടുവെക്കുന്ന വീഡിയോയാണ്. ശ്രുതി രജനികാന്ത്, ഗായത്രി ആർ സുരേഷ്, സ്വാസിക വിജയ് തുടങ്ങിയ മോളിവുഡിന്റെ യുവതാരങ്ങളാണ് നൃത്തവുമായി രംഗത്ത് എത്തിയത്.

സ്വയംവര സിൽക്സിനു വേണ്ടിയാണ് മൂവരും അതിമനോഹരമായ് ഗാനത്തിന് ഡാൻസ് ചെയ്‌തത്. സ്വയംവര സിൽക്‌സിന്റെ സാരീയിലാണ് ഗായത്രിയും, ശ്രുതിയും, സ്വാസികയും വീഡിയോയിൽ പ്രെത്യക്ഷപെട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ടായിരുന്നു ഇവരുടെ വീഡിയോ സൈബർ ലോകത്ത് ജനശ്രെദ്ധ നേടിയത്. റോസ് സാരീയിൽ ഗായത്രിയും,ഓറഞ്ചിൽ സ്വാസികയും, ശ്രുതി വെള്ള സാരീയിലുമാണ് പ്രേഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. മിനിസ്ക്രീനിലും, ബിഗ്സ്ക്രീനിലും സജീവമായി നിൽക്കുന്ന താരങ്ങളാണ് ഈ മൂവരും.