നീലത്താമരയുടെ 14 വർഷം..! വീഡിയോ പങ്കുവച്ച് നടി അർച്ചന കവി..

എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി യൂസഫലിക്ക് ചികിത്സ സംവിധാനം ചെയ്തു 1979 ൽ പുറത്തിറങ്ങിയ ചിത്രമാണ് നീലത്താമര . 2009 ലാൽ ജോസിന്റെ സംവിധാന മികവിൽ ഒട്ടേറെ പുതുമുഖ താരങ്ങളെ അണിനിരത്തി ഈ ചിത്രത്തിന് അതേ പേരിൽ ഒരു റീമേക്ക് പുറത്തിറക്കി. രേവതി കലാമന്ദറിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ടത് പുതുമുഖ താരങ്ങളായയ കൈലാഷും അർച്ചന കവിയുമാണ്. ഇവരെ കൂടാതെ സംവൃത സുനിൽ , അമല പോൾ, റിമ കല്ലിങ്കൽ, ശ്രീദേവി ഉണ്ണി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. ബോക്സ് ഓഫീസിൽ വമ്പൻ വിജയം കാഴ്ചവച്ച ഈ ചിത്രം ഇപ്പോൾ പുറത്തിറങ്ങിയിട്ട് 14 വർഷങ്ങൾ പിന്നിടുന്നു.

ഈ ചിത്രത്തിലെ തൻറെ കഥാപാത്രവുമായി ബന്ധപ്പെട്ട് നടി അർച്ചന കവി സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത്. കുഞ്ഞു മാളു എന്ന തൻറെ കഥാപാത്രത്തിന്റെ ഒരു റീമേക്കാണ് അർച്ചന ഈ വീഡിയോയിലൂടെ ചെയ്തിരിക്കുന്നത്. ഈ ആശയവുമായി തന്നെ സമീപിച്ചപ്പോൾ അല്പം പരിഭ്രാന്തി ഉണ്ടായിരുന്നു. കുഞ്ഞുമോളുവിന്റെ അന്നത്തെ രൂപവുമായി ഇപ്പോൾ വലിയ സാദൃശ്യമില്ലാത്തത് കൊണ്ട് തന്നെ ഇത് അവതരിപ്പിക്കണോ എന്ന് ചിന്തിച്ചിരുന്നു. രണ്ടാഴ്ചയോളം താൻ ഈ വീഡിയോ നോക്കിയിരുന്നു. പ്രേക്ഷകർ അത്രയേറെ നെഞ്ചിലേറ്റിയ ഒരു കഥാപാത്രമായിരുന്നു നീലത്താമരയിലെ കുഞ്ഞിമാളു . എന്നാൽ മറ്റൊരു കോണിലെ കുഞ്ഞിമാളു എന്ന ആശയത്തിൽ ഈ വീഡിയോ ചെയ്യാൻ ഒരുങ്ങി. എന്ന് വീഡിയോക്കൊപ്പം നൽകി കൊണ്ടാണ് അർച്ചന ഇത് പങ്കുവെച്ചത്.

കുഞ്ഞു മാളുവിന്റെ അതേ ലുക്ക് ക്രിയേറ്റ് ചെയ്യാൻ ഒന്നും ശ്രമിച്ചിട്ടില്ല എങ്കിലും ഈ വീഡിയോയിലൂടെ പ്രേക്ഷകർക്ക് ആ കഥാപാത്രത്തെ ഓർത്തെടുക്കാൻ സാധിച്ചു. നിരവധി ആരാധകർ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുണ്ട്. നീലത്താമരയിലെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഗാനത്തോടൊപ്പം ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. 14 വർഷം കഴിഞ്ഞിട്ടും ഈ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സുകളിൽ തന്നെ നിൽക്കുന്നു. അർച്ചന കവി എന്ന താരം അരങ്ങേറ്റം കുറിച്ച ചിത്രമാണ് നീലത്താമര . പിന്നീട് ഒരു 7 കൊല്ലത്തോളം താരം അഭിനയ രംഗത്ത് സജീവമായിരുന്നു.

https://youtu.be/9fcJStFdG0A
© 2024 M4 MEDIA Plus