മോഡേൺ ലുക്കിൽ ഗ്ലാമറസായി പ്രിയ താരം അപർണ്ണ ബാലമുരളി..! വീഡിയോ കാണാം..

മലയാളം, തമിഴ് ഭാഷ ചിത്രങ്ങളിൽ വളരെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് നടി അപർണ ബാലമുരളി. പതിനെട്ടാമത്തെ വയസ്സിൽ ചെറിയ ഒരു റോളിൽ സിനിമയിൽ എത്തിപ്പെട്ട അപർണ ഒട്ടും വൈകാതെ തന്നെ നായികയായി വേഷമിട്ടു. അപർണയുടെ ആദ്യ സിനിമ 2013-ൽ പുറത്തിറങ്ങിയ യാത്ര തുടരുന്നു ആണ് . അതിന് ശേഷം 2015-ൽ പുറത്തിറങ്ങിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിലും ഒരു ശ്രദ്ധേയ വേഷം ചെയ്തു.
അപർണ നായികയായി ആദ്യമായി അഭിനയിക്കുന്നത് 2016-ലാണ്. ദിലേഷ് പോത്തൻ സംവിധാനം ചെയ്ത് സൂപ്പർഹിറ്റായി മാറിയ ‘മഹേഷിന്റെ പ്രതികാരത്തിൽ ഫഹദ് ഫാസിലിന്റെ നായികയായാണ് അപർണ ആദ്യമായി പ്രധാന റോളിൽ എത്തുന്നത്. സിനിമ വലിയ വിജയമാകുകയും അപർണയുടെ കരിയറിലെ ഒരു വഴിത്തിരിവായി മാറുകയും ചെയ്തു. തുടർന്ന് കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തി. 2017-ൽ തമിഴ് സിനിമാ രംഗത്തും താരം അരങ്ങേറ്റം കുറിച്ചു.

മലയാളത്തിൽ സൺഡേ ഹോളി, തൃശ്ശിവപേരൂർ ക്ലിപ്തം, കാമുകി, ബിടെക്, അള്ള് രാമേന്ദ്രൻ, ജീം ബൂം ഭാ തുടങ്ങിയ സിനിമകളിൽ അപർണ നായികയായി അഭിനയിച്ചിട്ടുണ്ട്. 2020-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം സൂരറൈ പോട്രിൽ സൂര്യയുടെ നായികയായി ‘ വേഷമിട്ടു. ചിത്രത്തിൽ സുന്ദരി(ബോമ്മി) എന്ന കഥാപാത്രമായി അപർണ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. ഈ സിനിമയ്ക്ക് ശേഷം ഒരുപാട് തമിഴ് ആരാധകരെയും താരത്തിന് ലഭിച്ചു.

കൂടുതൽ ആരാധകരും അപർണയെ കണ്ടിട്ടുള്ളത് നാടൻ ലുക്കിലാണ് , അതിപ്പോൾ സിനിമയിൽപ്പോലും . എന്നാൽ ഇപ്പോഴിതാ തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം അതും ഒരു സ്റ്റൈലിഷ് മേക്കോവർ നടത്തി. വെറൈറ്റി കോസ്റ്റ്യൂമിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ശിവകുമാർ ദാലിയാണ് താരത്തിന്റെ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത് പൂജ ഷായാണ് . ചിത്രങ്ങൾ കണ്ട് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത് ആളെ കണ്ടിട്ട് മനസ്സിലായില്ലെന്നാണ് .