സാരിയിൽ മനോഹര ക്ലാസ്സിക്കൽ ഡാൻസുമായി നടിയും അവതാരികയുമായ അനുശ്രീ എസ് നായർ..

നർത്തകി , അഭിനേത്രി, അവതാരക എന്നീ എല്ലാ മേഖലകളിലും ശോഭിച്ച താരമാണ് അനുശ്രീ എസ് നായർ. നൃത്തത്തിലും ആങ്കറിങ്ങിലുമാണ് താരം കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുള്ളത് . താരം തന്റെ പ്രാണവായു പോലെ കൊണ്ടു നടക്കുന്ന ഒന്നാണ് നൃത്തം . അവതാരകയായും അഭിനേത്രിയായും താരം തിളങ്ങിയപ്പോഴും നൃത്തത്തെ മറന്നിരുന്നില്ല. മോഹിനിയാട്ടം കലാകാരിയായ അനുശ്രീ ഒരു ഐ ടി പ്രൊഫഷണൽ കൂടിയാണ്. കുടുംബം നൽകുന്ന പിന്തുണയെ കുറിച്ച് താരം പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. അമ്മയാണ് തന്റെ പ്രചോദനം എന്നും , അമ്മയ്ക്ക് നൃത്തം അഭ്യസിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നിട്ടും അതിന് സാധിച്ചില്ല; അതിനാൽ താൻ നൃത്തം ചെയ്യുന്നത് അമ്മയ്ക്ക് കൂടി വേണ്ടിയാണെന്നും താരം പറഞ്ഞിരുന്നു. വിവാഹിതയായ താരത്തിന് ഭർത്താവും മക്കളും പൂർണ്ണ പിന്തുണയാണ് നൽകുന്നത്.


സാമൂഹ്യമാധ്യമങ്ങളിലെ സജീവതാരമാണ് അനുശ്രീ. നർത്തകിയായ താരം തന്റെ നൃത്ത വീഡിയോസ് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവച്ച ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. വിഷു സ്പെഷ്യൽ ആയാണ് താരം ഈ വീഡിയോ ഒരുക്കിയിരിക്കുന്നത് .

മുണ്ടും നേരിയതും ധരിച്ച് കേരളീയ സുന്ദരിയായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . അജിതഹരേ കഥകളി പദത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.