കുമാരിയിലെ മനോഹര ഗാനത്തിന് ചുവടുവച്ച് നടി അനുശ്രീ..! വീഡിയോ പങ്കുവച്ച് താരം..

ഇന്നത്തെ മലയാള സിനിമയിൽ കേരള തനിമയുള്ള നടിമാർ വളരെ കുറവാണ് എന്ന കാര്യം പലപ്പോഴും മലയാളി പ്രേക്ഷകർ അഭിപ്രായപ്പെടുന്ന ഒരു കാര്യമാണ്. ഒരു കാലത്ത് മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങി നിന്ന നായികമാരായ ശോഭന , കാവ്യ മാധവൻ , സംയുക്ത വർമ്മ , നവ്യ നായർ തുടങ്ങി നിരവധി നടിമാരെ സിനിമാ ലോകവും പ്രേക്ഷകരും വിശേഷിപ്പിച്ചിരുന്നത് കേരള തനിമയുള്ള നടിമാരായാണ് . അത്തരത്തിൽ ഒരു മലയാള തനിമയോടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് അനുശ്രീ.

മിക്കപ്പോഴും സിനിമകളിൽ അനുശ്രീയ്ക്ക് ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറം ടച്ചുള്ള കഥാപാത്രങ്ങളാണ് . ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ വേഷമാണ് അനുശ്രീയുടെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ താരത്തിന് ലഭിച്ചത്. ഡയമണ്ട് നെക്ലസ് എന്ന തന്റെ ആദ്യ ചിത്രത്തിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത് . അതു പോലുള്ള നിരവധി വേഷങ്ങൾ തന്നെയാണ് അതിന് ശേഷവും അനുശ്രീ എന്ന താരത്തെ തേടിയെത്തിയത്. യഥാർത്ഥ ജീവിതത്തിലും അനുശ്രീ എന്ന താരം ഒരു തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്നു ഇപ്പോൾ അൽപം മോഡേൺ ആകുവാനുള്ള ശ്രമത്തിലാണ് താരം.

ഒരു റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ അനുശ്രീയുടെ പ്രകടനം കണ്ടാണ് സംവിധായകൻ ലാൽ ജോസ് തന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിൽ അനുശ്രീയ്ക്ക് അവസരം നൽകുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ അനുശ്രീയ്ക്ക് സാധിച്ചു. ഇതിഹാസ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് നായിക നിരയിലേക്കും ഉയർന്നു. പിന്നീട് ചന്ദ്രേട്ടൻ എവിടെയാ ?, രാജമ്മ @ യാഹൂ, മഹേഷിന്റെ പ്രതികാരം, ഒപ്പം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ , ആദി, പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ, ഓട്ടർഷ, മധുരരാജ , ഉൾട്ട, പ്രതി പൂവൻ കോഴി തുടങ്ങി ചിത്രങ്ങളിൽ വേഷമിട്ടു. മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ട്വൽത്ത് മാൻ ആണ് അവസാനമായി പുറത്തിറങ്ങിയ അനുശ്രീയുടെ ചിത്രം . താര എന്ന സിനിമയാണ് അനുശ്രീയുടെ പുതിയ പ്രൊജക്ട് .

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനുശ്രീയും . തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അനുശ്രീ പങ്കുവച്ച പുതിയ റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കുമാരി എന്ന ചിത്രത്തിലെ മന്ദാര പൂവേ എന്ന ഗാനത്തിനാണ് അനുശ്രീ ചുവടുവച്ചിട്ടുള്ളത്. ഗ്രീൻ കളർ സാരി ധരിച്ച് മുല്ലപൂ ചൂടി അതി സുന്ദരിയായാണ് അനുശ്രീ എത്തിയിരിക്കുന്നത്.