വിഷു ദിനത്തിൽ ബീസ്റ്റ്റിലെ തകർപ്പൻ ഡാൻസുമായി അനുപമ പരമേശ്വരൻ..വീഡിയോ കാണാം..

പ്രേമം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരസുന്ദരിയാണ് അനുപമ . ഈ ചിത്രത്തിന് ശേഷം ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ , കുറുപ്പ് എന്നീ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചു. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം മലയാളത്തിനേക്കാൾ കൂടുതൽ ശോഭിച്ചത് തെലുങ്ക് ഭാഷ ചിത്രങ്ങളിലാണ്.
സോഷ്യൽ മീഡിയയിലെ സജീവതാരമായ അനുപമ തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

വിഷുവിനോടനുബന്ധിച്ച് താരം പങ്കു വച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് . സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ അറബിക്ക് കുത്ത് ഗാനത്തിനാണ് ചുവടുവയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം വിഷു ആശംസകൾ നേർന്നിരിക്കുന്നത്. സെറ്റ് സാരിയിൽ അതീവ സുന്ദരിയായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . നിരവധി താരങ്ങളാണ് അറബിക്ക് കുത്തിന് ചുവടുവച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ ലിസ്റ്റിൽ അവസാനത്തേത് അനുപമയുടേതാണ് .

വിഷു സദ്യയിൽ അൽപം ആവേശം മാത്രം. വിഷു ആശംസകൾ സുഹൃത്തുക്കളേ എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒട്ടേറെ ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.