ഇത് ഞാൻ തന്നെ ചാടിയതാണ്..! ഫോട്ടോഷോപ്പ് അല്ല..! വീഡിയോ പങ്കുവച്ച് അനുമോൾ..

ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് മലയാളത്തിലെ പ്രിയതാരം നടി അനുമോളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് . പ്രേക്ഷകർക്കിടയിൽ വൈറലായി മാറിയിരിക്കുന്ന ഈ ചിത്രങ്ങൾ കൈപ്പമംഗലത്ത് ഉള്ള ആയുർവേദ റിസോർട്ടിൽ വച്ച് പകർത്തിയ താരത്തിന്റെ ചിത്രങ്ങളാണ്. താരം കടൽത്തീരത്തുനിന്ന് ചെറിയ രീതിയിൽ അഭ്യാസപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന ചിത്രങ്ങളാണിത് . ചിത്രം കണ്ട് ആരാധകർ ചോദിച്ചത് ഇത് ഫോട്ടോഷോപ്പ് ആണോ എന്നായിരുന്നു . എന്നാൽ അനു കുറിച്ചിരിക്കുന്നത് ഇത് സത്യമായിട്ടും താൻ തന്നെ പ്രാക്ടീസ് ചെയ്തതാണ് എന്നാണ് .


സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ തരംഗമായി മാറിയത് ചുരുങ്ങിയ സമയം കൊണ്ടാണ് . കടൽതീരത്ത് തന്റെ സുഹൃത്തുമൊത്ത് നിന്നാണ് അനു ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സന്ധ്യയുടെ പ്രകൃതി ഭംഗിയിൽ ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഓറഞ്ച് കളറുള്ള ഷോർട്ട് ഡ്രസ്സിൽ ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
നിരവധി ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു കൊണ്ട് അനു നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. അനുയാത്ര എന്ന യൂട്യൂബ് ചാനൽ താരം തുടങ്ങിയതോടെ നിരവധി പ്രേക്ഷകരാണ് താരത്തിന്റെ ആരാധകരായത്.


ഒട്ടേറെ നടിമാർക്ക് ഇന്ന് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട് . എന്നാൽ അതിന് മുൻപ് തന്നെ ചാനൽ ആരംഭിച്ച വ്യക്തിയാണ് അനു,പക്ഷേ അധികം റീച്ച് എത്തിയില്ല എന്ന് മാത്രം. ഇപ്പോഴും ചാനലിലൂടെ അനു വീഡിയോകൾ പങ്കുവയ്ക്കാറുണ്ട് . അനുവിന്റെ വീഡിയോ സ്ഥിരമായി കാണുന്ന ഒരുകൂട്ടം ആരാധകർ ഉണ്ട് . യുവനടിമാരിൽ ശ്രദ്ധേയയായ അനു മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് . താരം അവാർഡ് ഫിലിമിൽ അടക്കം അഭിനയിച്ചിട്ടുണ്ട്.