വനിത ദിനത്തിൽ കിടിലൻ ഡാൻസുമായി സ്റ്റാർ മാജിക് പ്രിയ താരം അനു മോൾ..! കൂടെ കളിച്ച് തൻവിയും..

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന കോമഡി ഗെയിം ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അനുമോൾ ആർ എസ്. സ്റ്റാർ മാജിക് ഷോയുടെ ആദ്യ സീസണുകൾ മുതൽ തന്നെ അനുമോൾ ഈ ഷോയുടെ ഭാഗമാണ്. അല്പം വിഡ്ഢിത്തങ്ങളും ആയി എത്തിയ അനുക്കുട്ടി സ്റ്റാർ മാജിക് എന്ന ഷോയുടെ റേറ്റിംഗ് ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ ഷോയുടെ അവിഭാജ്യ ഘടകമായി അനുമോൾ മാറുകയായിരുന്നു. ടെലിവിഷൻ പരമ്പരകളിലും ഷോകളിലും പ്രത്യക്ഷപ്പെട്ടിരുന്ന അനുവിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത് സ്റ്റാർ മാജിക് ഷോയുടെ ഭാഗമായതിനുശേഷമാണ്. ഈ ഷോയിലെത്തിയ താരത്തിന് നിരവധി ആരാധകരാണ് ഉണ്ടായത്.സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് അനുമോൾ . താരം തൻറെ ചിത്രങ്ങളും വീഡിയോസും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഈയടുത്ത് അനുമോൾ പോസ്റ്റ് ചെയ്ത ഒരു ഡാൻസ് വീഡിയോ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ താരം മറ്റൊരു ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ്. വനിതാ ദിനത്തോടനുബന്ധിച്ച് ആണ് താരം ഡാൻസ് വീഡിയോ ചെയ്തിരിക്കുന്നത്. അനുവിനൊപ്പം ഡാൻസ് ചെയ്യാൻ തൻവി എന്ന ഡാൻസറും ഉണ്ട് . ഇരുവരും മനോഹരമായാണ് ഡാൻസ് ചെയ്യുന്നത്. എല്ലാവർക്കും വനിതാ ദിനാശംസകൾ എന്ന് കുറിച്ചു കൊണ്ടാണ് താരം ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത് . ഓം ശാന്തി ഓശാന ചിത്രത്തിലെ മന്ദാരമേ എന്ന ഗാനത്തിലാണ് ഇരുവരും ചുവടുവെച്ചിട്ടുള്ളത് . സച്ചിൻ കെ എസ് ആണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്. പണ്ട് സ്റ്റാർ മാജിക്കിൽ ഡാൻസ് അറിയില്ല എന്ന് പറഞ്ഞ് ആരാധകരെ പറ്റിച്ചതാണ് അല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ചിലർ വീഡിയോയ്ക്ക് താഴെ കമൻറ് നൽകിയിട്ടുള്ളത്.