ഷൂട്ടിംഗ് എൻ്റെ ഒരു ദിവസം..! വീഡിയോ പങ്കുവച്ച് അനു സിത്താര..

മലയാള സിനിമാലോകത്തെ യുവാനായികമാരിൽ കേരളീയ സുന്ദരി എന്ന വിശേഷണത്തിന് അർഹയായ താരമാണ് നടി അനു സിത്താര. അഭിനയ ജീവിതത്തിലെ വളരെ ചെറിയ കാലയളവ് കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിയിക്കുന്നത്. അതിന് ശേഷം മലയാസിനിമയിൽ സജീവമായി തുടരാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് താരം ജനശ്രദ്ധ നേടി തുടങ്ങിയത്.
കുട്ടികാലം മുൽക്കെ ഡാൻസ് പരിപാടികളിലേയും അഭിനയ വേദികളിലേയും നിറ സാന്നിധ്യമായിരുന്നു അനു സിത്താര. താരം വെള്ളിത്തിരയിലേക്ക് എത്തുന്നത് സ്കൂൾ പഠനകാലത്തെ കലോത്സവവേദികളിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് .

രാമന്റെ ഏദൻതോട്ടം, ഫുക്രി, അച്ചായൻസ് തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ തിളങ്ങാൻ താരത്തിന് അവസരം ലഭിച്ചു. സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ താരം തന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. അവയെല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോൾ പ്രേക്ഷശ്രദ്ധ നേടുന്നത് താരം യൂട്യൂബിൽ പങ്ക് വച്ച ഒരു വീഡിയോയുടെ ഫോട്ടോകളാണ് . താരത്തിന്റെ ജീവിതത്തിലെ ഒരു ഷൂട്ടിംഗ് ദിവസത്തെക്കുറിച്ചാണ് ആരാധകർക്കായി താരം പങ്കുവെച്ച വീഡിയോ . വീഡിയോയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ലുക്ക് നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഇന്നത്തെ യുവാനായികമാരിൽ നിന്ന് ഏറെ വ്യത്യസ്തയാണ് താരം.താരത്തിന്റെ ഒട്ടു മിക്ക ഫോട്ടോഷൂട്ടുകളിലും തനി കേരളീയ സുന്ദരിയായി സാരിയിൽ ആണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. വേഷം ഏതു തന്നെ ആയാലും അതിമനോഹരി ആയിട്ടാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.