പുഷ്പയിലെ സാമി ഗാനത്തിന് തകർപ്പൻ ഡാൻസ് കളിച്ച് അനുശ്രീ..! വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമയിലേക്ക് ഒട്ടേറെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു കൊണ്ട് സിനിമ രംഗത്തേക്ക് കടന്നു വന്ന താരമാണ് അനുശ്രീ . എന്നാൽ തന്റേതായ കഴിവുകൊണ്ട് മലയാളത്തിലെ വമ്പൻ നായികമാരുടെ നിലയിലേക്ക് ഉയർന്ന താരമാണിത് . ചുറ്റിലും ഉള്ള ജീവിതത്തോട് ഇഴചേർന്നു നിൽക്കുന്ന ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പേക്ഷക ശ്രദ്ധ നേടിയ താരമാണ് അനുശ്രീ .

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചു . മലയാള സിനിമലോകത്ത് 2012 ൽ കടന്നു വന്ന താരം പിന്നീട് മലയാളത്തിലെ ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ഒപ്പം വെള്ളിത്തിരയിലെ സൂപ്പർ താരങ്ങളുടെ നായികയായി ശ്രദ്ധ നേടാനും താരത്തിന് സാധിച്ചു . തന്റെ അഭിനയമികവ് കൊണ്ട് മലയാള സിനിമയിൽ മികച്ച നായിക എന്ന ടൈറ്റിൽ നേടുവാൻ താരത്തിന് സാധിച്ചു .

സിനിമയിലേതു പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം തിളങ്ങുകയാണ് . ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ഇഷ്ട ഫോട്ടോകളും വീഡിയോകളും എല്ലാം താരം പങ്കു വയ്ക്കാറുണ്ട് . നാടൻ വേഷങ്ങളിലും മോഡേൺ വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട് .
ഇൻസ്റ്റാഗ്രാമിൽ മാത്രമായി മില്യൺ കണക്കിന് ഫോളോവേഴ്സാണ് അനുശ്രീ എന്ന താരസുന്ദരിക്കുള്ളത് . താരം ഈ അടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.


മലയാളികളുടെ പ്രിയ സംവിധായകൻ ലാൽ ജോസ് സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ അനുശ്രീയുടെ ഒരു പ്രകടനം കാണാൻ ഇടയാവുകയും തന്റെ അടുത്ത ചിത്രത്തിലേക്ക് ഒരു വേഷം താരത്തിന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ മലയാള സിനിമക്ക് ഒരു മിച്ച താരത്തെ ലാൽ ജോസ് സമ്മാനിച്ചു . ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായി അനുശ്രീ എത്തി . ഈ ചിത്രത്തിലെ താരത്തിന്റെ കഥാപാരം ഏറെ പ്രേക്ഷക ശ്രദ്ധ നേടി . അതിന് ശേഷം ഒട്ടേറെ ചിത്രങ്ങൾ താരത്തെ തേടിയെത്തി. ചെറുവേഷങ്ങളിൽ നിന്ന് ആരംഭിച്ചതാരം നായിക വേഷങ്ങളിൽ തിളങ്ങി.

ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ആദി, മധുര രാജ, പ്രതി പൂവൻകോഴി, മൈ സാന്താ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ അനുശ്രീ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു . മോഹൻലാൽ ഉണ്ണിമുകുന്ദൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തി , ജിത്തു ജോസഫ് ഒരുക്കുന്ന ട്വൽത്ത് മാൻ ആണ് താരത്തിന്റേതായി പുറത്തിറങ്ങാൻ കാത്തിരിക്കുന്ന പുതിയ ചിത്രം.

© 2024 M4 MEDIA Plus