വെള്ളച്ചാട്ടത്തിൽ താഴെ പ്രകൃതിയെ ആസ്വദിച്ച് നടി അനു ശ്രീ.. വീഡിയോ പങ്കുവച്ച് പ്രിയ താരം..

ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലൈസിലൂടെ ഫഹദ് ഫാസിൽ നായികമാരിൽ ഒരാളായി വേഷമിട്ടുകൊണ്ട് മലയാള ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്ത നടിയാണ് അനുശ്രീ . കലാമണ്ഡലം രാജശ്രീ എന്ന തനി നാട്ടിൻ പുറത്തുകാരിയുടെ കഥാപാത്രത്തെ അതിമനോഹരമായാണ് അനുശ്രീ കൈകാര്യം ചെയ്തത്. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്ന അനുശ്രീയെ ലാൽ ജോസ് കണ്ടുമുട്ടുകയും തുടർന്ന് തന്റെ സിനിമയിലേക്ക് അവസരം നൽകുകയും ആയിരുന്നു.

സിനിമകളിൽ കൂടുതലും നാട്ടിൻ പുറത്ത്ക്കാരിയുടെ വേഷങ്ങൾ തന്നെയാണ് അനുശ്രീ കൈകാര്യം ചെയ്തിട്ടുള്ളത്. ആദ്യ ചിത്രത്തിനു ശേഷം മലയാള സിനിമയിലെ ഒരു മുൻനിര നായിക താരമായി മാറുവാൻ അനുശ്രീ സാധിച്ചു. 2012 മുതൽക്ക് ചലച്ചിത്ര ലോകത്ത് സജീവമായ താരം പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും , ഇതിഹാസ , ചന്ദ്രേട്ടൻ എവിടെയാ , രാജമ്മ @ യാഹൂ, മഹേഷിന്റെ പ്രതികാരം, ഒപ്പം, കൊച്ചവ പൗലോ അയ്യപ്പ കൊയിലോ, ഒരു സിനിമാക്കാരൻ , ആദി , പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ , ഓട്ടോറിക്ഷ , മധുര രാജ , പ്രതി പൂവൻ കോഴി, ട്വൽത്ത് മാൻ, കള്ളനും ഭഗവതിയും തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു. താര ആണ് അനുശ്രീയുടെ പുതിയ പ്രോജക്ട് . ഈ ചിത്രം അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.

സോഷ്യൽ മീഡിയയിലൂടെയാണ് അനുശ്രീ എന്ന നാട്ടിൻപുറത്തുകാരിയായ താരത്തിന്റെ സ്റ്റൈലൻ ലുക്കുകൾ പ്രേക്ഷകർ കണ്ടു തുടങ്ങിയത്. സ്റ്റൈലിഷ് ലുക്കിൽ എത്തിയപ്പോഴും താരത്തിന് അതേ സ്വീകാര്യത തന്നെ ലഭിച്ചു. തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും ആരാധകർക്കായി അനുശ്രീ പങ്കുവെക്കാറുണ്ട്. അനുശ്രീ ഇപ്പോൾ പങ്കു വെച്ചിട്ടുള്ള പുതിയ വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വയനാട്ടിലെ ഒരു വെള്ളച്ചാട്ടത്തിന് താഴെ ഇരിക്കുന്ന അനുശ്രീയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിരവധി ആരാധകർ അനുശ്രീയുടെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.