തിരക്കുള്ള ഷൂട്ടിംഗിന് ശേഷം വർക്കൗട്ട്..! വീഡിയോ പങ്കുവെച്ച് ദൃശ്യം നായികാ അൻസിബ ഹസ്സൻ..

ശരീര സൗന്ദര്യം സംരക്ഷിക്കുന്നതിൽ പണ്ടു മുതൽക്കേ ശ്രദ്ധ ചെലുത്തുന്നവരാണ് നടന്മാർ . എന്നാൽ ഇപ്പോൾ നടിമാരും മുഖസൗന്ദര്യത്തിന് കൊടുക്കുന്ന അതേ ശ്രദ്ധ തന്നെ ശരീര സൗന്ദര്യത്തിനും നൽകുന്നുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിൽ നടിമാരുടെ കഠിന വർക്കൗട്ട് വീഡിയോകൾ നമ്മൾ കണ്ടിട്ടുള്ളതാണ്. നിലവിൽ മലയാള സിനിമയിലെ നായികമാരും ഫിറ്റ്നസിന്റെ കാര്യത്തിൽ ശ്രദ്ധാലുക്കൾ ആയിട്ടുണ്ട്. ജിമ്മുകളിലെ വർക്ക് ഔട്ടിനു പുറമേ യോഗ ചെയ്യുന്നവരെയും നൃത്തം ചെയ്യുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരത്തിൽ ഫിറ്റ്നസ് ശ്രദ്ധിക്കുന്നത് മൂലം അതിൻറെ ഗുണം സിനിമയിൽ മാത്രമല്ല അവരുടെ ജീവിതത്തിലും അവർക്ക് ലഭിക്കുന്നുണ്ട്. അഭിനയരംഗത്ത് തിളങ്ങിനിൽക്കുന്ന യുവനായികമാർ മാത്രമല്ല മുതിർന്ന നായികമാരും ഇപ്പോൾ ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ നൽകുന്നവരാണ്.

ജിത്തു ജോസഫിനെ സംവിധാന മികവിലൊരുങ്ങിയ ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി അൻസിബ ഹസ്സൻ . താരം ഇപ്പോൾ വീണ്ടും ജിമ്മിൽ ചേർന്നിരിക്കുകയാണ്. അൻസിബ ഇപ്പോൾ വർക്ക് ഔട്ട് ചെയ്യുന്നത് കൊച്ചിയിലെ ഫിറ്റ്‌നെസ് ഫോർ എവർ എന്ന ജിമ്മിലാണ് . അൻസിബയുടെ ട്രെയിനർ ആര്യയാണ് . വീണ്ടും ജിമ്മിൽ പോകാൻ അൻസിബ തീരുമാനിച്ചത് ഈ അടുത്തിടെയാണ് . ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് അവിടെ നിന്നുള്ള ഒരു വീഡിയോ ആണ്.

വർക്കൗട്ട് ചെയ്യുന്നത് ഇപ്പോൾ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയിരിക്കുകയാണ് താരം . ജിമ്മിലേക്കാണ് ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞാൽ അൻസിബ നേരെ പോകുന്നത് . ഇപ്പോൾ അൻസിബ പങ്കുവച്ചിരിക്കുന്നത് ഇത് സൂചിപ്പിച്ചുകൊണ്ടുള്ള വീഡിയോ ആണ് . അൻസിബയുടെ വീഡിയോയുടെ താഴെ നല്ല തീരുമാനം, മുന്നോട്ട് തന്നെ പോവുക എന്നിങ്ങനെ പ്രചോദനം നൽകുന്ന ആരാധകരുടെ കമന്റുകളും വന്നിട്ടുണ്ട്.

ദൃശ്യം എന്ന ചിത്രമായിരുന്നു അൻസിബയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. അൻസിബ എന്ന കാര്യത്തിൽ പ്രേക്ഷകർ തിരിച്ചറിഞ്ഞതും ശ്രദ്ധിക്കപ്പെട്ടതും ഈ ചിത്രത്തിലൂടെ ആയിരുന്നു. ദൃശ്യത്തിനുശേഷം നിരവധി അവസരങ്ങൾ പിന്നീടും അൻസിബയ്ക്ക് ലഭിച്ചുവെങ്കിലും മികച്ച വേഷങ്ങൾ വളരെ കുറവായിരുന്നു. പിന്നീട് അഭിനയരംഗത്ത് നല്ലൊരു വേഷത്തിനായി താരം ഏറെ വർഷം കാത്തിരിക്കേണ്ടി വന്നു , ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലൂടെ താരത്തിന് അത് ലഭിക്കുകയും ചെയ്തു . അൻസിബ സി.ബി.ഐ 5-വിലും അഭിനയിച്ചിരുന്നു. താരത്തിന്റെ ആരാധകർ അൻസിബ നായികയായി കൊണ്ടുള്ള കൂടുതൽ സിനിമകൾ ചെയ്യുന്നത് കാണാൻ കാത്തിരിക്കുകയാണ്.