വെള്ളച്ചാട്ടത്തിൽ നീന്തി കളിച്ച് നടി അന്ന രാജൻ..! വീഡിയോ പങ്കുവച്ച് താരം..

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരസുന്ദരിയാണ് നടി അന്ന രാജൻ . ഈ ചിത്രത്തിൽ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടുകയായിരുന്നു. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനോ നായികയായി നിരവധി ചിത്രങ്ങളിൽ മിന്നിത്തിളങ്ങാനോ അന്ന രാജൻ എന്ന താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ ആദ്യ സിനിമയിലെ കഥാപാത്രം ഒന്നു മാത്രം മതി ഇന്നും എന്നും അന്നയെ ഓർത്തിക്കാൻ. ആദ്യ സിനിമ കഴിഞ്ഞപ്പോൾ താരത്തിന് പിന്നീട് അവസരം ലഭിച്ചത് മലയാളത്തിന്റെ താര രാജാവ് നടൻ മോഹൻലാലിൻറെ നായികയായി അഭിനയിക്കുന്നതിനുള്ള അവസരമാണ്. അങ്ങനെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ലാലേട്ടന്റെ നായികയായി അന്നാ രാജൻ തിളങ്ങി.

അന്ന താരം ഓരോ സിനിമകളിൽ വേഷമിടുമ്പോഴും ആരാധകർക്ക് ഏറെ സന്തോഷമുണ്ടെങ്കിലും ആദ്യ സിനിമയിലേതു പോലുള്ള ഒരു കഥാപാത്രം പിന്നീട് ലഭിച്ചില്ല എന്നതും ആരാധകരുടെ ഒരു സങ്കടം തന്നെയാണ്. ഒരുപക്ഷം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത് തന്നെ സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അന്ന കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കണം , ചിന്തിക്കണം എന്നിങ്ങനെയെല്ലാമാണ് . ലോനപ്പന്റെ മാമോദീസ, മധുര രാജ , സച്ചിൻ , അയ്യപ്പനും കോശിയും , രണ്ട് , തിരുമാലി തുടങ്ങിയ ചിത്രങ്ങളിൽ അന്ന ഇതിനോടകം അഭിനയിച്ചു. പുതിയ രണ്ടു ചിത്രങ്ങൾ കൂടി അന്നയുടെതായി ഇനി റിലീസ് ചെയ്യാനുണ്ട്. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നിവയാണ് ആ ചിത്രങ്ങൾ .

മറ്റു നടിമാരെ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടുകൾ ഒന്നും അധികം പങ്കിടുന്ന ഒരാളല്ല അന്നയെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. എങ്കിലും തന്റെ ജീവിതത്തിലെ ചില നല്ല നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുമുണ്ട്. അന്ന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച പുതിയൊരു വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഒരു തടാകത്തിൽ ഈ കഴിഞ്ഞ ദിവസം അന്ന കുളിക്കാനിറങ്ങിയതിന്റെ ഒരു വീഡിയോ ആണ് ആരാധകരുമായി പങ്കുവച്ചിരുന്നു. വെള്ളത്തിൽ കറുപ്പ് നിറത്തിലെ ഔട്ട്ഫിറ്റിൽ നിൽക്കുന്ന തന്റെ വീഡിയോയാണ് അന്ന പോസ്റ്റ് ചെയ്തത്. വീഡിയോ കണ്ട് ആരാധകർ ചോദിക്കുന്നത് ലിച്ചിക്ക് ഇതെന്ത് പറ്റിയെന്നാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ ഒട്ടാകെ അന്നയുടെ വീഡിയോ വൈറലായി കഴിഞ്ഞിരിക്കുകയാണ്.