കിടിലൻ ഡാൻസുമായി ആരാധകരെ ഞെട്ടിച്ച് അങ്കമാലി ഡയറിസിലെ ലിച്ചി..! അന്ന രാജൻ്റെ ഡാൻസ് വീഡിയോ കാണാം..

ഉദ്ഘാടന ചടങ്ങുകളിൽ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ നമ്മുടെ മലയാളി താര സുന്ദരികൾ എല്ലാം തന്നെ. സിനിമകളിൽ വേഷമിടുന്നത് പോലെ തന്നെ ഈ താരങ്ങളെല്ലാം ഇപ്പോൾ ഇത്തരം ചടങ്ങുകളിലും സജീവമാണ്. ഉദ്ഘാടന ദിവസം ജനത്തിരക്ക് വർധിപ്പിക്കാൻ വേണ്ടി സിനിമ താരങ്ങളെ മുഖ്യാതിഥികളായി വിളിക്കുന്നത് ഒരു പതിവ് കാഴ്ചയാണ് പ്രത്യേകിച്ച് നടിമാരെ . അത്തരത്തിൽ ഉദ്ഘാടന വേദികളിൽ തിളങ്ങി നിൽക്കുന്ന നായകന്മാരാണ് ഹണി റോസ് , അന്നാ രാജൻ, മാളവിക മേനോൻ , പ്രയാഗ മാർട്ടിൻ , ഈശ്വരാ രാജൻ, ഭാവന എന്നിങ്ങനെ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ . ഇതിൽ ഏറെ സജീവം ഹണി റോസ് ആണ് താരത്തിന് ഉദ്ഘാടന റാണി എന്ന പേരുപോലും വീണു കഴിഞ്ഞു. തൊട്ടു പിന്നാലെയായി അന്ന രാജനും ശ്രദ്ധ നേടുന്നുണ്ട്.

ഈയടുത്ത് അന്ന രാജൻ, മാളവിക മേനോൻ പ്രയാഗ മാർട്ടിൻ എന്നിവർ ചേർന്ന് പാലക്കാട് ഒരു മൊബൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിനായി എത്തിയിരുന്നു. ഈ വേദിയിൽ എത്തിയ അന്നയുടെ ലുക്കും വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഗ്രീൻ കളർ സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് അന്ന അന്ന് ആ വേദിയിൽ തിളങ്ങിയത്. സോഷ്യൽ മീഡിയയിൽ നിമിഷനേരങ്ങൾക്കകം ഇതിൻറെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അന്ന തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വേഷത്തിലുള്ള തൻറെ ഫോട്ടോ ഷൂട്ട് വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിൽ അതിസുന്ദരിയായാണ് താരം ഈ വീഡിയോയിൽ തിളങ്ങുന്നത്. ഇതെനിക്ക് നല്ലതല്ല എന്ന് നിങ്ങൾ പറയുന്നുണ്ടെങ്കിൽ നിങ്ങൾ സ്വയം തിരിച്ചറിയുക ഇത് നിങ്ങൾക്ക് നല്ലതാണോ എന്ന് കുറിച്ചു കൊണ്ടാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഷ്വാളി ഡിസൈനർഫാബിന്റെ കബീർ ഷാ ആണ് അന്നയുടെ ഈ മനോഹരമായ കോസ്റ്റ്യും ഡിസൈൻ ചെയ്തിട്ടുള്ളത്. കിസ മേക്കോവർ ആണ് താരത്തിന് മേക്കപ്പ് ചെയ്തിട്ടുള്ളത്. അന്നയുടെ ഈ സ്റ്റൈലൻ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ബൽജിത്ത് ആണ് . നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻറ് ചെയ്തിട്ടുള്ളത്. വരും നാളുകളിൽ ഹണി റോസിനെ കടത്തിവിട്ടുന്ന ലുക്കും കോസ്റ്റ്യൂമുമായി അന്ന എത്തും എന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ .