ക്യൂട്ട് ലുക്കിൽ രേഷ്മ രാജൻ.. ഉത്ഘാടന വേദിയിൽ തിളങ്ങി താരം..

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തു കൊണ്ട് മലയാള സിനിമലോകത്തേക്ക് കടന്നു വന്ന നടിയാണ് അന്ന രേഷ്മ രാജൻ. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ഈ നടി പിന്നീട് ഒരുപിടി മനോഹം ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകർക്ക് മുന്നിൽ എത്തി.

മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവക്കൊപ്പം വേഷമിടാനുള്ള അവസരവും താരത്തിന് ലഭിച്ചു. വെളിപാടിന്റെ പുസ്തകം, മധുര രാജ, ലോനപ്പന്റെ മാമോദീസ, സച്ചിൻ, സ്വർണ മൽസ്യങ്ങൾ, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടെയെല്ലാം ഭാഗമാകാൻ തരത്തിന് കഴിഞ്ഞു. ഇപ്പോൾ റിലീസ് ചെയ്ത രണ്ട് എന്ന ചിത്രത്തിലും അന്നയാണ് നായികാ വേഷം അവതരിപ്പിച്ചിരിക്കുന്നത്. സിനിമകളിൽ നാടൻ വേഷങ്ങളിൽ പ്രതക്ഷപ്പെട്ട താരത്തിന്റെ പുതിയ ഗെറ്റപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഒരു കട ഉദ്ഘാടനത്തിനു വേണ്ടി എത്തിയ അന്ന രാജന്റെ പുതിയ സ്റ്റൈലിഷ് ലുക്കാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ആ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സ്ക്രീൻ ഇമേജിൽ നാടൻ പെൺകുട്ടി വേഷം അണിഞ്ഞെത്തിയ താൻ റിയൽ ലൈഫിൽ മോഡേൺ ആണെന്ന് കാണിച്ചു തന്നിരിക്കുകയാണ് താരം . ഹെയർ സ്റ്റൈൽ മുതൽ വസ്ത്രങ്ങളിൽ വരെ മാറ്റവുമായാണ് അന്ന പ്രേക്ഷകർക്കിടയിൽ പ്രത്യക്ഷപ്പെട്ടത്. ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ എന്നിവയാണ് റിലീസിന് ഒരുങ്ങി കാത്തു നിൽക്കുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങൾ .