ബോളിവുഡ് സൂപ്പർ ഹിറ്റ് റീമിക്സിന് ചുവടുവച്ച് അന്ന പ്രസാദ്..!

ഇക്കാലത്ത് സോഷ്യൽ മീഡിയയുടെ ഉപയോഗം കൂടിയതോടെ അതുവഴി വളർന്ന് വരുന്ന നിരവധി താരങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും. കഴിവുള്ള നിരവധി ആളുകൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനും പ്രേക്ഷകരെ കാണിക്കാനുമുള്ള മികച്ച ഒരു മാർഗ്ഗമാണ് ഇന്ന് സോഷ്യൽ മീഡിയ ആപ്പുകൾ. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ മത്സരാർത്ഥികളായി എത്തിയ പലർക്കും ഇത്തരം പ്ലാറ്റ് ഫോമിലൂടെ നിരവധി ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഡാൻസും പാട്ടും അഭിനയവും എല്ലാം പതിനഞ്ചും മുപ്പതും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോസുകളിലൂടെ പ്രേക്ഷകർ വീക്ഷിക്കാൻ തുടങ്ങി. അങ്ങനെ ഒട്ടേറെ കഴിവുള്ള ഒട്ടേറെ താരങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറി.

അത്തരത്തിൽ ഡാൻസ് ചെയ്ത പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അന്ന പ്രസാദ് . അന്ന പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെയാണ്. ഈ ഷോയുടെ മൂന്നാമത്തെ സീസണിലാണ് അന്ന മത്സരാർത്ഥിയായി എത്തുന്നത്. ആ സീസണിലെ റണ്ണർ അപ്പ് ആയി മാറുവാനും അന്നയ്ക്ക് സാധിച്ചിരുന്നു. ക്ലാസ്സിക്കലും വെസ്റ്റേണും ഒരുപോലെ കൈകാര്യം ചെയ്യുന്ന അന്നയ്ക്ക് ആ ഷോയിലൂടെ ഒരു പാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിരുന്നു. എന്നാൽ ഷോയ്ക്ക് ശേഷം അപ്രത്യക്ഷമായ അന്നയെ പിന്നീട് പ്രേക്ഷകർ കാണുന്നത്
ടിക്-ടോക്, ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ്. നടി ബിന്ദു പണിക്കരുടെ മകൾ കല്യാണിക്ക് ഒപ്പം റീൽസിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് അന്ന പ്രേക്ഷക ശ്രദ്ധ നേടിയത്. ഇരുവരും ഒന്നിച്ചെത്തിയ ഡാൻസ് വീഡിയോസ് ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും നിരവധി ഫോളോവേഴ്സിനെ സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് പുതിയൊരു റീൽസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അന്ന . ഇത്തവണ സുഹൃത്തുക്കൾ ഒന്നും കൂടെയില്ലാതെ സിംഗിൾ പെർഫോമൻസുമായാണ് അന്ന എത്തിയിരിക്കുന്നത്. ഹിന്ദി പാട്ടിന്റെ റീമിക്സിനാണ് താരം ചുവടു വച്ചിരിക്കുന്നത്. അന്നയുടെ ആരാധകരിൽ ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നത് പെർഫോമൻസ് കിടിലനായിട്ടുണ്ടന്ന് ആണ്. അന്ന ഇപ്പോൾ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഡാൻസ് കേരള ഡാൻസ് എന്ന ഷോയുടെ രണ്ടാം സീസണിലെ മെന്ററാണ്‌.