വാരിസിലെ രഞ്ജിതമേ പാട്ടിന് കിടിലൻ ഡാൻസുമായി അഞ്ജു കുര്യൻ…!

മലയാള ചലച്ചിത്രരംഗത്ത് ഏറെ ശ്രദ്ധ നേടിയെടുത്ത താരസുന്ദരിയാണ് നടി അഞ്ജു കുര്യൻ. അഞ്ജു അഭിനയ രംഗത്തേക്ക് കടന്നുവരുന്നത് നിവിൻപോളി നസ്രിയ താര ജോഡികൾ ഒന്നിച്ച അൽഫോൺസ് പുത്രൻ ചിത്രം നേരത്തിലൂടെയാണ് . നേരത്തിന്റെ തമിഴ് പതിപ്പിൽ അഭിനയിച്ച് കൊണ്ട് തമിഴ് സിനിമരംഗത്തേക്കും അരങ്ങേറ്റം കുറിച്ചു. മോഡലിംഗ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അഞ്ചു 2013 മുൽക്കാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. ഓം ശാന്തി ഓശാന എന്ന ചിത്രമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത് . ഈ ചിത്രത്തിൽ നസ്രിയയുടെ സുഹൃത്തായ അന്ന മരിയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീട് അഞ്ജു പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും അഭിനയിച്ചു.

കവി ഉദ്ദേശിച്ചത് എന്ന 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്തു. താരം ഈ ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായാണ് അഭിനയിച്ചത്. അതിന് ശേഷം ഞാൻ പ്രകാശൻ , ജാക്ക് ആൻഡ് ഡാനിയൽ എന്നീ മലയാള ചിത്രങ്ങളിലും നായികയായി അഞ്ചു ശോഭിച്ചു. ഇതേ സമയം നിരവധി തമിഴ് സിനിമകളിലും താരം വേഷമിട്ടു . ജടം ജഗത് എന്ന ചിത്രത്തിലൂടെ തെലുങ്ക് ചലച്ചിത്രരംഗത്തും അഞ്ചു തൻറെ സാന്നിധ്യം അറിയിച്ചു. താരത്തിന്റേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം മേപ്പടിയാൻ ആണ്. ഉണ്ണി മുകുന്ദന്റെ നായികയായാണ് ഈ ചിത്രത്തിൽ താരം വേഷമിട്ടത്. സില നേരങ്കളിൽ സില മനിതർകൾ, സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും , TN 43 എന്നീ തമിഴ് ചിത്രങ്ങളും ഇന്ദിര എന്ന മലയാള ചിത്രമാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ .

അഭിനയരംഗത്ത് താരം ഏറെ സജീവമാണ് എങ്കിലും മോഡലിംഗും താരം ചെയ്യാറുണ്ട്. മോഡൽ ആയതു കൊണ്ട് തന്നെ പ്രേക്ഷകർക്ക് മുന്നിൽ നാടൻ ലുക്കിലും മോഡേൺ ലുക്കിലും താരം എത്താറുണ്ട് . താരത്തിന് ഏത് വേഷവും വളരെ യോജിച്ചതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമാണ് അഞ്ചു . തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസ് അഞ്ചു തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അഞ്ചു പങ്കുവെച്ച തന്റെ പുതിയ റീൽസ് വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. വിജയ് ചിത്രം വാരിസിലെ രഞ്ജിതമേ എന്ന ഗാനത്തിനാണ് അഞ്ചു ചുവടു വയ്ക്കുന്നത്. ഗ്രീൻ കളർ ബനിയനും ഷൂസും ബ്ലാക്ക് കളർ പാന്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് അഞ്ചു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അബിൻ സാബു ആണ് താരത്തിന്റെ വീഡിയോ പകർത്തിയിട്ടുള്ളത് . നിരവധി ആരാധകരാണ് അഞ്ജുവിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.