മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര കുടുബമാണ് നടൻ കൃഷ്ണ കുമാറിന്റെ. ഒരു കാലത്ത് നായകൻ വേഷങ്ങളിൽ സിനിമയിൽ എത്തിട്ടുണ്ടെങ്കിലും കൂടുതലും വില്ലൻ കഥാപാത്രങ്ങളിലാണ് കൃഷ്ണൻ കുമാർ അഭിനയിച്ചിരുന്നത്. മികച്ച വില്ലൻ കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ ഇടയിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ കൃഷ്ണ കുമാറിന് ചുരുക്കം ചില സിനിമകൾ മതിയായിരുന്നു. മലയാളത്തിൽ തന്നെ ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കാൻ ഈ നടന് ഭാഗ്യം ലഭിച്ചു. ഇന്ന് ചലചിത്രങ്ങളിൽ അത്ര സജീവമല്ലെങ്കിലും മലയാള പരമ്പരകളിലും, രാഷ്ട്രീയ തലത്തിലും നിറസാന്നിധ്യമാണ്.
കൃഷ്ണ കുമാറും ഭാര്യയും നാല് പെണ്മക്കളും അടങ്ങുന്ന കുടുബമാണ് തന്റെത്. തനിക്ക് ലഭിച്ച ഏറ്റവും വലിയ നിധി തന്നെയാണ് നാല് പെണ്മക്കളെന്നു നടൻ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. മൂത്ത മകളായ അഹാന കൃഷ്ണ ഇന്ന് മോളിവുഡിലെ അറിയപ്പെടുന്ന യുവനടിയാണ്. അഹാന നായികയായി എത്തിയ ആദ്യ സിനിമ തന്നെ പ്രേഷകരുടെ ഇടയിൽ വലിയ രീതിയിലുള്ള തരംഗമായിരുന്നു ഉണ്ടാക്കിയിരുന്നത്. മലയാളത്തിലെ യുവനടനായ ടോവിനൊ തോമസിന്റെ നായികയായിട്ടായിരുന്നു അഹാന അരങേറിയിരുന്നത്.
ഇളയ മകൾ ഇഷാനിയും ഇതിനോടകം തന്നെ സിനിമയിൽ അരങേറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വേഷം അതിമനോഹരമായി മമ്മൂട്ടി കൈകാര്യം ചെയ്ത് കൊണ്ട് എത്തിയ വൻ എന്ന ചിത്രത്തിലാണ് ഇഷാനി പ്രധാന വേഷത്തിലെത്തുന്നത്. ഒടിടി പ്ലാറ്റ്ഫോം റിലീസ് ചെയ്ത ചിത്രത്തിന് തന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. നല്ല അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇഷാനിയും മറ്റ് സഹോദരികളും. സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞു നിൽകക്കാറുള്ള ചില മുഖങ്ങളാണ് അഹാന, ഇഷാനി, ദിയ എന്നിവരുടെ.
സ്വന്തമായി യൂട്യൂബ് വ്ലോഗ്ഗിംഗ് ചാനൽ ഉള്ള ഇവർക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. ലക്ഷങ്ങൾ സബ്സ്ക്രൈബ്ർസ് ഉള്ള ഇവരുടെ ചാനൽ വഴി പങ്കുവെക്കുന്ന മിക്ക വീഡിയോസും ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. പ്രധാനമായും വീട്ടിലെ വിശേഷങ്ങളാണ് യൂട്യൂബ് ചാനൽ വഴി ആരാധകരുമായി കൈമാറാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിൽക്കുന്നത് ഇഷാനിയുടെ വർക്ക് ഔട്ട് വീഡിയോയാണ്.
https://youtu.be/x6CVS6chooM
കുറച്ചു നാളുകൾക്ക് മുമ്പായിരുന്നു ഇഷാനി വണ്ണം വെക്കാനുള്ള തയാറെടുപ്പിലാണ് എന്ന തരത്തിലുള്ള പോസ്റ്റുമായി ആരാധകരുടെ മുന്നിൽ എത്തിയിരുന്നത്. എന്നാൽ അതിനു വേണ്ടി കഷ്ടപ്പെടുന്ന ഇഷാനിയെയാണ് പിന്നീടുള്ള ദിവസങ്ങളിൽ കാണാൻ കഴിയുന്നത്. തിരുവന്തപുരം കോവളം കടൽ തീരങ്ങളുടെ അരികെ നിന്നാണ് നടി വർക്ക് ഔട്ട് ചെയുന്നത്. ഇഷാനി പങ്കുവെച്ച വീഡിയോയിൽ സ്ഥലം വെക്തമാക്കിയിരുന്നു. ഏതാനും മിനിറ്റുകൾ മാത്രമുള്ള വീഡിയോയ്ക്ക് ഏകദേശം ലക്ഷ കണക്കിന് കാണികളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. യൂട്യൂബ് ചാനൽ വഴിയാണ് ഇഷാനി കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തത്.