ബിഗ് ബോസ് താരം എയ്ഞ്ചൽ തോമസിൻ്റെ വൈൽഡ് ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകർ…!

ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ മലയാളത്തിലെ ഒരു വമ്പൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നിരവധി ഭാഷകളിൽ അരങ്ങേറിയ ഈ ടെലിവിഷൻ ഷോ വൈകിയാണ് മലയാളത്തിൽ തുടക്കം കുറിച്ചത്. നാല് സീസണുകൾ ഇതിനോടകം പിന്നിട്ട മലയാളം ബിഗ് ബോസ് ഷോയുടെ അവതാരകനായി എത്തുന്നത് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ആണ് . ഇതും ഈ ഷോയുടെ റേറ്റിംഗ് ഉയരുന്നതിന് ഒരു കാരണമാണ്. ഒട്ടേറെ അപരിചിതരായവർ ഒരു വീട്ടിൽ 100 ദിവസം ചെലവിടുന്നതാണ് ഈ ഷോ . ഇതിലൂടെ നിരവധി താരങ്ങളാണ് പ്രേക്ഷകർക്ക് സുപരിചിതരായി മാറിയത് . കല, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിന്നെല്ലാം ഉള്ള നിരവധി ആളുകളാണ് ഈ ഷോയുടെ ഭാഗമാകുന്നത്.ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ ഒരു മുഖമാണ് മോഡൽ എയ്ഞ്ചൽ തോമസിന്റേത്. താരം ഒരു ശ്രദ്ധേയ മോഡൽ ആയിരുന്നു എങ്കിലും പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങിയത് ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് . ഈ ഷോയുടെ മൂന്നാം സീസണിലാണ് എയ്ഞ്ചൽ മത്സരാർത്ഥിയായി എത്തിയത്. വൈൽഡ് കാർഡ് എൻട്രി ആയിട്ടായിരുന്നു ഷോയുടെ ഭാഗമായത്. എന്നാൽ വൈകി വന്ന താരത്തിന് ഈ വീടിനുള്ളിൽ അധികനാൾ പിടിച്ചു നിൽക്കാൻ സാധിച്ചില്ല . പെട്ടെന്ന് തന്നെ ഷോയോട് വിട പറയേണ്ടതായി വന്നു ഏയ്ഞ്ചലിന് . എങ്കിലും ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ എയ്ഞ്ചൽ നേടിയിരുന്നു.ഷോയ്ക്ക് ശേഷം എയ്ഞ്ചൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായി . താരത്തിന്റെ പോസ്റ്റുകൾക്കെല്ലാം മികച്ച സ്വീകാര്യതയും ലഭിച്ചു. മോഡൽ ആയതുകൊണ്ട് തന്നെ പലപ്പോഴും ഹോട്ട് , ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി എയ്ഞ്ചൽ പ്രത്യക്ഷപ്പെടാറുണ്ട്. അവയ്ക്കെല്ലാം വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ താരം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോ ഷൂട്ട് വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ഇലകൾ കൊണ്ട് തയ്യാറാക്കിയ ബിക്കിനിയിൽ ഒരു കാട്ടുജാതി പെൺകുട്ടിയെ പോലെയാണ് എയ്ഞ്ചൽ ഫോട്ടോഷൂട്ടിനായി എത്തിയിരിക്കുന്നത്. പ്രകൃതി സൗന്ദര്യം എന്ന് പറഞ്ഞുകൊണ്ട് കാടിനുള്ളിൽ നിന്ന് പകർത്തിയ ഈ വീഡിയോയ്ക്ക് താഴെ അവസാന ദിവസം പോലെ ജീവിക്കുക, നാളെ കുറിച്ച് നിങ്ങൾക്കറിയില്ല എന്ന് കുറിച്ച് കൊണ്ടാണ് ഏയ്ഞ്ചൽ വീഡിയോ പോസ്റ്റ് ചെയ്തത്.