നിരവധി പ്രമുഖ താരങ്ങളാണ് മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായി മാറിയത് . ആ കൂട്ടത്തിൽ ഒരാളാണ് മോഡലായ ഏയ്ഞ്ചൽ തോമസ് . ബിഗ് ബോസ് സീസൺ ത്രീയിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് ഏയ്ഞ്ചൽ തോമസ് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത് . ആ സീസണിൽ വൈൽഡ് കാർഡ് എൻട്രിയായാണ് ഏയ്ഞ്ചൽ എത്തുന്നത്. വളരെ കുറവ് ദിവസങ്ങൾ മാത്രമാണ് ഏയ്ഞ്ചലിന് ആ ഹൗസിൽ താമസിക്കാൻ സാധിച്ചുള്ളൂ . എന്നാൽ ഇത്രയും ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. കുട്ടിത്തം നിറഞ്ഞ താരത്തിന്റെ പെരുമാറ്റം ഒന്ന് കൊണ്ട് തന്നെയാണ് ഏയ്ഞ്ചലിന് ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിക്കാൻ കാരണമായത് .
ആലപ്പുഴക്കാരിയായ ഈ താരം മോഡലിംഗ് രംഗത്ത് ഏറെ സജീവമാണ് ഒരാളു കൂടിയാണ്. മോഡലിംഗിന് പുറമേ ചില ആൽബങ്ങളിലും ഏയ്ഞ്ചൽ അഭിനയിച്ചിട്ടുണ്ട് . മോഡൽ ആയതു കൊണ്ട് തന്നെ ഏയ്ഞ്ചൽ തന്റെ ഗ്ലാമറസും സ്റ്റൈലിഷും ആയുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഋതു മന്ത്ര ബിഗ് ബോസ് സീസൺ ത്രീ യിലെ മറ്റൊരു മത്സരാർത്ഥിയായിരുന്നു . മോഡലും നടിയും ആയ ഋതുവിനൊപ്പം റീൽസ് വീഡിയോസും ഫോട്ടോ ഷൂട്ടും ഏയ്ഞ്ചൽ ചെയ്യാറുണ്ട്.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഏയ്ഞ്ചൽ പങ്കുവച്ച പുതിയൊരു റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് . ഈ വീഡിയോയിൽ സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് ഗ്ലാമറസ് ആയാണ് ഏയ്ഞ്ചൽ എത്തിയിരിക്കുന്നത്. മോഡലായ ശ്രുതി ഷാനും താരത്തോടൊപ്പം ഈ വീഡിയോയിൽ ചുവടുവയ്ക്കുന്നുണ്ട്. ട്രെൻഡിനൊപ്പം നീങ്ങുന്നു എന്ന് കുറിച്ചു കൊണ്ട് നമ്മൾ ചിത്രത്തിലെ രാക്ഷസീ… എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്.