ശിവാജിയിലെ മനോഹര ഗാനത്തിന് ചുവടുവച്ച്.. ബിഗ് ബോസ് താരം എഞ്ചൽ തോമസും സുഹൃത്തും..

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഏയ്ഞ്ചൽ തോമസ് . മോഡലിംഗിൽ ശോഭിച്ച് നിൽക്കുന്ന താരത്തിന്റെ യാഥാർത്ഥ പേര് ടിമി സൂസൻ തോമസ് എന്നാണ്. സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് എയ്ഞ്ചൽ. മോഡൽ ആയതുകൊണ്ട് തന്നെ താരം തന്റെ ഗ്ലാമർ ചിത്രങ്ങളും റിൽസ് വീഡിയോസും മറ്റും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതിനു ശേഷം നിരവധി ആരാധകരെയും താരത്തിന് ലഭിച്ചിരുന്നു.

ഇപ്പോൾ എയ്ഞ്ചൽ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ റീൽസ് വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ശിവജിയിലെ തമിഴ് ഗാനത്തിനാണ് താരം ചുവടു വച്ചിട്ടുള്ളത്. ലെഹങ്കയിൽ ഗ്ലാമറസ് ആയാണ് എയ്ഞ്ചൽ എത്തിയിട്ടുള്ളത്. താരത്തോടൊപ്പം ചുവട് വയ്ക്കുന്നതിനായി ആക്ടിംഗ് , മോഡലിംഗ് എന്നീ മേഖലകളിലും ശോഭിച്ചിട്ടുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അശ്വിക ഓം കുമാറും ഉണ്ട് . അശ്വിക തന്നെയാണ് ഏയ്ഞ്ചലിന്റെ മേക്കപ്പും സ്റ്റൈലിംഗും നിർവഹിച്ചിട്ടുള്ളത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എന്ന് കുറിച്ച് കൊണ്ടാണ് എയ്ഞ്ചൽ തൻറെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. താരത്തിന്റെ നിരവധി ആരാധകർ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുണ്ട്.

ബിഗ് ബോസ് സീസൺ ത്രിയിലെ മത്സരാർത്ഥിയായാണ് ഏയ്ഞ്ചൽ എത്തിയത്. വൈൽഡ് കാർഡ് എൻട്രി ആയാണ് താരം ഈ ഷോയിലേക്ക് കടന്നുവന്നത്. ഏറെ നാൾ ഷോയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചില്ല എങ്കിലും ആ ചെറിയ ഒരു സമയം കൊണ്ട് തന്നെ നിരവധി പ്രേക്ഷക മനസ്സുകളിൽ ഇടം നേടാൻ എയ്ഞ്ചൽ തോമസിന് സാധിച്ചു . ഷോയിലെ മറ്റൊരു മത്സരാർത്ഥിയോട് ഉണ്ടായിരുന്ന താരത്തിന്റെ അടുപ്പവും കുട്ടിത്തം നിറഞ്ഞ പ്രകൃതവും പ്രേക്ഷകരെ ഏറെ രസിപ്പിച്ചു. എന്നാൽ മറ്റ് ശക്തരായ മത്സരാർത്ഥികളുടെ ഫൈറ്റ് ചെയ്ത് നിൽക്കുവാൻ താരത്തിന് സാധിച്ചില്ല. ഷോയ്ക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരത്തെ നിരവധി ആരാധകരാണ് പിന്തുടരുന്നത്.