ക്രോപ് ടോപ്പും മുണ്ടുമുടുത്ത് കിടിലൻ ഡാൻസുമായി ബിഗ് ബോസ് താരം ഏയ്ഞ്ചൽ തോമസ്..

മലയാള ടെലിവിഷൻ രംഗത്ത് ഏറെ പ്രേക്ഷകർ ഉള്ളതും റേറ്റിംഗ് ഉള്ളതുമായ ഒരു വമ്പൻ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഈ ഷോയിലൂടെ പല മേഖലകളിലും ഉള്ള നിരവധി താരങ്ങളാണ് പ്രേക്ഷകർക്ക് സുപരിചിതരായത്. ആ സുപരിചിത മുഖങ്ങളിൽ ഒന്നാണ് മോഡലായ ഏയ്ഞ്ചൽ തോമസിന്റേത്. മലയാളി പ്രേക്ഷകർ ഇന്നും ഓർക്കുന്ന ഏയ്ഞ്ചൽ തോമസ് എന്ന താരത്തിന് ഇത്രയും ശ്രദ്ധ ലഭിച്ചത് ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ്. ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഏയ്ഞ്ചൽ. ആ സീസണിലെ വൈൽഡ് കാർഡ് എൻട്രികളിൽ ഒരാളായാണ് താരം എത്തുന്നത്. ഏയ്ഞ്ചൽ ആ വീടിനുള്ളിൽ ചിലവിട്ടത് വളരെ കുറച്ച് ദിനങ്ങൾ മാത്രമാണ്. എന്നാൽ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ഇത്രയും ദിവസങ്ങൾ കൊണ്ട് തന്നെ താരത്തിന് സാധിച്ചു. കുട്ടിത്തം നിറഞ്ഞ പെരുമാറ്റമാണ് ഏയ്ഞ്ചലിന്റെ ഹൈലൈറ്റ്. ഈ സ്വഭാവം കൊണ്ടാണ് താരത്തിന് ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിക്കാൻ കാരണവും. ടിമ്മി സൂസൻ എന്ന യഥാർത്ഥ പേര് മാറ്റിയാണ് താരം ഏയ്ഞ്ചൽ തോമസ് എന്ന പേര് സ്വീകരിച്ചത്.



മോഡലിംഗ് രംഗത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരാളു കൂടിയാണ് ഈ താരം. മോഡലിംഗിൽ മാത്രമല്ല അഭിനയത്തിലേക്കും താരം ചുവടുവയ്ക്കുന്നുണ്ട്. ചില ആൽബങ്ങളിൽ ഏയ്ഞ്ചൽ ഇതിനോടകം വേഷമിട്ടിട്ടുണ്ട് . ഒരു ശ്രദ്ധേയ മോഡൽ ആയതു കൊണ്ട് തന്നെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ ഏയ്ഞ്ചൽ തന്റെ ഗ്ലാമറസും സ്റ്റൈലിഷും ആയുമുള്ള ചിത്രങ്ങൾ ആണ് കൂടുതലും പങ്കുവയ്ക്കാറുണ്ട്. ബിഗ് ബോസ് സീസൺ ത്രീ യിലെ മറ്റൊരു മത്സരാർത്ഥിയും മോഡലും നടിയും ആയ ഋതുവിനൊപ്പവും മറ്റ് മോഡൽസ് ആയ സുഹൃത്തുക്കൾക്ക് ഒപ്പവും എല്ലാം വീഡിയോസും ഫോട്ടോ ഷൂട്ടും നടത്താറുണ്ട് ഏയ്ഞ്ചൽ തോമസ്.

ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഏയ്ഞ്ചൽ പങ്കുവച്ച പുതിയൊരു റീൽസ് വീഡിയോ ആണ് . ഈ വീഡിയോയിൽ ക്രോപ് ടോപ്പും മുണ്ടും ധരിച്ച് അതീവ ഗ്ലാമറസ് ആയാണ് ഏയ്ഞ്ചലിനെ കാണാൻ സാധിക്കുക. സാം ഒബ്‌സ്ക്യൂറ ആണ് താരത്തിന്റെ ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ജേക്കബ് അനിൽ ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് . നിരവധി പ്രേക്ഷകരാണ് ഏയ്ഞ്ചലിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.

© 2024 M4 MEDIA Plus